മുഖ്യമന്ത്രിക്കെതിരെ മൽസരിക്കാൻ സ്വന്തം മന്ത്രിസഭയിലെ മുൻ അംഗം; ജാർഖണ്ഡിൽ പോരാട്ടച്ചൂട്

sarayu-rai
SHARE

ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയ പോരാട്ടം നടക്കുന്നത് മുഖ്യമന്ത്രി രഘുബർ ദാസിന്റെ മണ്ഡലമായ ജംഷഡ്‌പൂർ ഈസ്റ്റിലാണ്. ഇവിടെ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ സ്വന്തം മന്ത്രിസഭയിൽ അംഗമായിരുന്ന സരയു റായ് എത്തിയതോടെയാണ് മത്സരം പ്രവചനാതീതമായത്. രഘുബർ ദാസ് അഴിമതിക്കാരനാണെന്നു സരയു റായ് മനോരമ ന്യൂസിനോട് പറഞ്ഞു.

5 തവണയായി  പ്രതിനിധീകരിക്കുന്ന ജംഷഡ്‌പൂർ ഈസ്റ്റിൽ ഇത്തവണ മുഖ്യമന്ത്രി  രഘുബർ ദാസിന് പോരാട്ടം കഠിനമാണ് . കാരണം ജംഷെഡ്‌പൂരിലെ ജനകീയനായ നേതാവ്  സരയു റായിയുടെ സ്ഥാനാർത്ഥിത്വം  തന്നെ. രഘുബർ ദാസ് മന്ത്രിസഭയിൽ അംഗമായിരുന്ന സരയു റായിയെ ജംഷഡ്‌പൂർ വെസ്റ്റിൽ ഇത്തവണ ബിജെപി തഴഞ്ഞതോടെയാണ് ഈസ്റ്റിൽ മുഖ്യമന്ത്രിക്കെതിരെ റായ് മത്സരിക്കാൻ തീരുമാനിച്ചത്... 

മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥിയായി  കോൺഗ്രസ്‌ വക്താവ് ഗൗരവ് വല്ലഭ് കൂടി എത്തിയതോടെ മത്സരത്തിന്  കടുപ്പമേറി. അഞ്ച് ട്രില്ല്യനിൽ  എത്ര പൂജ്യമുണ്ടെന്നു ബിജെപി വക്താവ് സാംപീത് പാത്രയോട് ചാനൽ ചർച്ചയിലൂടെ ചോദിച്ച് സമൂഹമാധ്യമങ്ങളിൽ തരംഗമായതോടെയാണ് ഗൗരവ് വല്ലഭ് മുൻനിരയിലേക്ക് കടന്നു വരുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...