സ്ത്രീകൾക്ക് രാത്രി ഷിഫ്റ്റ് നൽകരുത്; ഉത്തരവുമായി തെലങ്കാന മുഖ്യമന്ത്രി; വിവാദം

kcr-02
SHARE

സുരക്ഷ മുൻനിർത്തി സ്ത്രീകളെ ഇനി മുതൽ രാത്രി ഷിഫ്റ്റിൽ ജോലിക്കിടരുതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. തെലങ്കാന സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനിലാണ് രാത്രി ഷിഫ്റ്റിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. ക്രൂരകൃത്യം നടത്തിയവരെ മനുഷ്യവർഗ്ഗത്തിൽ കൂട്ടാൻ പറ്റില്ലെന്നും അവർ മൃഗങ്ങളെക്കാൾ കഷ്ടമാണെന്നും കെസിആർ പറഞ്ഞു. നടുക്കുന്ന ഈ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ഉത്തരവെന്നും അദ്ദേഹം വ്യക്തമാക്കി. 

എന്നാൽ മുഖ്യമന്ത്രിയുടെ പ്രസ്താവന ബാലിശമാണെന്ന് ചൂണ്ടിക്കാട്ടി സ്ത്രീ ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്. രാത്രി ഷിഫ്റ്റുകളിൽ നിന്നൊഴിവാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങൾ കുറയ്ക്കുമെന്നും മതിയായ സുരക്ഷ ഒരുക്കുന്നതിനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും ഐടി രംഗത്തെ സ്ത്രീകൾ പറയുന്നു.

തെലങ്കാനയിൽ നിന്നാരംഭിച്ച പ്രതിഷേധം രാജ്യമെങ്ങും വ്യാപിച്ചതോടെയാണ് സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം കെസിആർ ഔദ്യോഗിക പ്രതികരണവുമായി രംഗത്തെത്തിയത്. പ്രതികളുടെ വിചാരണയ്ക്കായി അതിവേഗ കോടതി ഉടൻ സ്ഥാപിക്കുമെന്നും തക്കതായ ശിക്ഷ നൽകുമെന്നും നീതി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കുടുംബത്തിന് നീതി ഉറപ്പാക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.

MORE IN INDIA
SHOW MORE
Loading...
Loading...