പ്രിയങ്ക ഗാന്ധിക്ക് പകരം 'പ്രിയങ്ക ചോപ്ര സിന്ദാബാദ്'; കോൺഗ്രസ് നേതാവിന് അബദ്ധം; വിഡിയോ

priyankla-02
SHARE

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് പകരം പ്രിയങ്ക ചോപ്രയുടെ പേര് പറഞ്ഞാൽ എങ്ങനെയിരിക്കും? ഈ അബദ്ധം പറ്റിയത് മറ്റാർക്കുമല്ല, കോൺഗ്രസിന് തന്നെയാണ്. പ്രിയങ്ക ഗാന്ധിക്ക് പകരം ബോളിവുഡ് നടി പ്രിയങ്ക ചോപ്ര സിന്ദാബാദ് എന്നായിപ്പോയി മുദ്രാവാക്യം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോ കുറച്ചൊന്നുമല്ല പാർട്ടിക്ക് നാണക്കേടുണ്ടാക്കിയത്. 

ഡൽഹിയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് സംഭവം. പ്രാദേശിക നേതാവ് സുരേന്ദർകുമാർ ആണ് പ്രിയങ്ക ചോപ്രക്ക് സിന്ദാബാദ് വിളിച്ചത്. ഡൽഹി കോൺഗ്രസ് അധ്യക്ഷൻ സുഭാഷ് ചോപ്രയും സമീപത്തുണ്ടായിരുന്നു. 

"സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്, പ്രിയങ്കാ ചോപ്ര സിന്ദാബാദ്.." എന്നായിരുന്നു സുരേന്ദര്‍ കുമാറിന്‍റെ മുദ്രാവാക്യം. അബദ്ധം സുഭാഷ് ചോപ്ര ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സുരേന്ദര്‍ കുമാര്‍ മാപ്പ് പറയുകയും ചെയ്തു. എന്നാൽ വിഡിയോ വ്യാപകമായി പ്രചരിക്കുകയായിരുന്നു. 

വിഡിയോ പ്രചരിച്ചതിന് പിന്നാലെ ട്രോളുകളുമായി നിരവധി പേര്‍ രംഗത്തെത്തി. പ്രിയങ്കാ ചോപ്ര എന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്, രാഹുല്‍ ഗാന്ധിക്ക് പകരം രാഹുല്‍ ബജാജ് എന്നു പറഞ്ഞില്ലല്ലോ..എന്നൊക്കെയിയിരുന്നു പരിഹാസം. 

MORE IN INDIA
SHOW MORE
Loading...
Loading...