അനധികൃതമായി പാർക്ക് ചെയ്ത് ലോറി; ഇടിച്ചുകയറി ഗായികയുടെ കാർ; മരണം

accident-geetha-death
SHARE

മറാത്തി പിന്നണി ഗായിക ഗീത മാലിയുടെ മരണം സംഭവിച്ച അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ മുംബൈ നാസിക് ഹൈവേയിലുണ്ടായ അപകടത്തിലാണ് ഗീത മരിക്കുന്നത്. അനധികൃതമായി പാർക്ക് ചെയ്ത ലോറിയാണ് അപകടത്തിലേക്ക് നയിച്ചത്. സുരക്ഷാ മുന്നറിയിപ്പുകളില്ലാതെ ഹൈവേയുടെ അരികിൽ പാർക്ക് ചെയ്ത ഗ്യാസ് ടാങ്കറിന്റെ പുറകിലിടിച്ചാണ് ഗായിക മരിച്ചത്. 

രണ്ടു മാസത്തെ യുഎസ് സന്ദർശനത്തിനു ശേഷം തിരികെയെത്തിയ ഗീതാ മാലിയും ഭർത്താവ് വിജയ്‌യും നാസിക്കിലെ വീട്ടിലേക്കു പോകും വഴി വ്യാഴാഴ്ച വൈകുന്നേരമാണ് കാർ അപകടത്തിൽപ്പെട്ടത്. റോഡിന് കുറുകെ വന്ന നായയെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചതാണ് ലോറിയുടെ പിന്നിലിടിക്കാൻ കാരണം എന്നാണ് പൊലീസ് പറയുന്നത്. ഗീത മാലി സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചെന്നും ചെറിയ പരിക്കുകളോടെ ഭർത്താവ് രക്ഷപ്പെട്ടെന്നുമാണ് റിപ്പോർട്ടുകൾ. ദേശീയപാതയിൽ അനധികൃത പാർക്കിങ് നടത്തി അപകടമുണ്ടാക്കിയതിന് ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിഡിയോ കാണാം. 

MORE IN INDIA
SHOW MORE
Loading...
Loading...