ഭർത്താവിനെ ഉപേക്ഷിക്കാൻ‌ പറഞ്ഞു; ‌വീടുവിട്ട യുവതിയുടെ ആഭരണങ്ങളുമായി കാമുകൻ മുങ്ങി

police-19-11
Representational Image
SHARE

പ്രണയം നടിച്ച് യുവതിയെ ഭർത്താവിൽ നിന്നകറ്റിയ ശേഷം സ്വർണാഭരണങ്ങളുമായി കടന്ന യുവാവിനെ തിരഞ്ഞ് പൊലീസ്. ഭർത്താവിനെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയ യുവതിയുടെ അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായാണ് യുവാവ് കടന്നത്. കൊൽക്കത്തയിലാണ് സംഭവം. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഓഗസ്റ്റിൽ ഓൺലൈൻ വെബ്സൈറ്റ് വഴിയാണ് യുവാവ് വിവാഹിതയും ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമായ യുവതിയെ പരിചയപ്പെടുന്നത്. യുവതിയുമായി പ്രണയത്തിലായ ശേഷം ഒരുമിച്ച് ജീവിക്കണമെന്നും ഭർത്താവിനെ ഉപേക്ഷിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. 

ഇത് പ്രകാരം കഴിഞ്ഞയാഴ്ച ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച്, ആഭരണങ്ങളെടുത്ത് യുവതി വീടുവിട്ടു. യുവതിക്കൊപ്പം യുവാവ് നഗരത്തിലെ നിരവധി സ്ഥലങ്ങളിൽ ഇരുചക്രവാഹനത്തിൽ കറങ്ങി നടന്നു. യുവതി വീടുവിട്ടത് ഭർത്താവ് അറിഞ്ഞെന്നും വീട്ടിൽ ആകെ പ്രശ്നമാണെന്നും യുവാവ് യുവതിയെ ധരിപ്പിച്ചു. അനന്തപൂരിനടുത്തുള്ള ബസ് സ്റ്റാൻഡിൽ യുവതിയെ ഇറക്കിയ ശേഷം ആഭരണങ്ങളും മൊബൈൽ ഫോണും സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച ശേഷം ഇവയുമായി യുവാവ് സ്ഥലം വിട്ടു. 

എന്നാൽ പറ‍ഞ്ഞ സമയം കഴിഞ്ഞിട്ടും യുവാവ് എത്തിയില്ല. രാത്രി പത്ത് മണിക്ക് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് യുവതിയെ കണ്ടെത്തി. കാര്യങ്ങൾ മനസ്സിലാക്കിയ യുവതിയെ വീട്ടിലെത്തിച്ചു. യുവതിയുടെ പരാതിപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. 

MORE IN INDIA
SHOW MORE
Loading...
Loading...