നിർണായക യോഗത്തിൽ പങ്കെടുത്തില്ല; 'ഗംഭീറിനെ കാണാനില്ല' 'പ്രതിഷേധ' പോസ്റ്ററുകൾ

gambhir-18
SHARE

ബിജെപി എംപി ഗൗതം ഗംഭീറിനെ കാണാനില്ലെന്ന് ഡൽഹിയിൽ പോസ്റ്ററുകൾ. വായു മലിനീകരണവുമായി ബന്ധപ്പെട്ട നിര്‍ണായക യോഗത്തിൽ നിന്ന് വിട്ടുനിന്നതിന് പിന്നാലെയാണ് നഗരത്തിൽ പോസ്റ്ററുകൾ ഉയർന്നത്. ഈസ്റ്റ് ഡൽ‌ഹി എംപിയാണ് ഗംഭീർ.  

''കാണ്മാനില്ല. ഈ വ്യക്തിയെ കണ്ടവരുണ്ടോ? ഏറ്റവും ഒടുവിൽ ഇദ്ദേഹം ഇൻഡോറിൽ ജിലേബി കഴിക്കുന്നത് കണ്ടവരുണ്ട്. ഡൽഹി മുഴുവൻ ഇയാളെ തിരയുകയാണ്''- ഗംഭീറിന്റെ ചിത്രത്തിനൊപ്പം പോസ്റ്ററിൽ കുറിച്ചിരിക്കുന്നു. 

മലിനീകരണത്തിൽ ശ്വാസം മുട്ടുന്ന ഡൽഹിക്കുവേണ്ടി ചേർന്ന പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ നിന്നാണ് ഗംഭീർ വിട്ടുനിന്നത്. 28 അംഗങ്ങളുള്ള കമ്മിറ്റിയിലെ നാല് അംഗങ്ങൾ മാത്രമാണ് നിർണായക യോഗത്തിൽ പങ്കെടുത്തത്. നേതാക്കളുടെ അസാന്നിധ്യത്തിൽ യോഗം റദ്ദാക്കുകയും ചെയ്തിരുന്നു. 

അതേ ദിവസം ക്രിക്കറ്റ് കമന്റേറ്ററായി സ്പോർട്സ് ചാനലുകളിൽ ഗംഭീർ വന്നിരുന്നു. ഇൻഡോറിൽ ജിലേബി കഴിക്കുന്നതിന്റെ ചിത്രങ്ങളും പ്രചരിച്ചിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...