ഡൽഹിക്ക് ആശ്വാസമായി ഓക്സിജൻ പാർലറുകൾ; 15 മിനിട്ടിന് 300 മുതൽ 500 രൂപ വരെ

delhi-12
SHARE

വായുമലിനീകരണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള ഡൽഹിക്ക് ആശ്വാസമായി ഓക്സിജൻ പാർലറുകൾ സജീവമാകുന്നു. രാജ്യതലസ്ഥാനത്ത് പലയിടങ്ങളിലായി ആരംഭിച്ച ഓക്സിജൻ പാർലറുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. 

വെറും ഓക്സിജൻ അല്ല, ലാവൻഡർ, ഓറഞ്ച്, യൂക്കാലിപ്റ്റസ് തുടങ്ങി ഏഴ് വ്യത്യസ്ഥ സുഗന്ധങ്ങളടങ്ങിയ ഓക്സിജൻ. അന്തരീക്ഷ മലിനീകരണത്താൽ വീർപ്പുമുട്ടുന്ന ഡൽഹിയിൽ ഇനി മുതൽ ഇഷ്ടമുള്ള സുഗന്ധത്തിൽ ശുദ്ധമായ ഓക്സിജൻ ശ്വസിക്കാം. പതിനഞ്ച് മിനിട്ടിന് മുന്നൂറ് മുതൽ അഞ്ഞൂറ് രൂപ വരെയാണ് വില. 

ശുദ്ധവായു ശ്വസിക്കാനുള്ള അവസരം ഡൽഹിക്കാരും പാഴാക്കുന്നില്ല. എന്നാൽ, കുറച്ചുനേരം ഓക്സിജൻ ശ്വസിച്ചത് കൊണ്ട് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ശാശ്വത പരിഹാരമാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 

MORE IN INDIA
SHOW MORE
Loading...
Loading...