നിറയെ യാത്രക്കാർ; വിമാനം ഇറങ്ങിയത് പുല്ലിൽ; രക്ഷപെട്ടത് ഇങ്ങനെ

plane-crash3
SHARE

നാഗ്പൂരിൽ നിന്ന് ബെംഗലൂരുവിലെത്തിയ വിമാനം ലാൻഡ് ചെയ്തത് റൺവേയ്ക്ക് സമീപമുള്ള പുല്ലിൽ. ലാൻഡിങ്ങിനിടെ പൈലറ്റിന് റൺവേയുടെ കാഴ്ച വ്യക്തമാകാത്തതാണ് അപകടകാരണം എന്നാണ് സൂചന. അബദ്ധം മനസിലാക്കിയ പൈലറ്റ് വീണ്ടും വിമാനം ടേക്ക് ഓഫ് ചെയ്തത് വൻ ദുരന്തം ഒഴിവാക്കി. നവംബർ 14 നാണ് സംഭവം നടന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. 180 യാത്രക്കാരുണ്ടായിരുന്നു.

വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിട്ടു. ഹൈദരാബാദ് വിമാനത്താവളത്തിൽ അപകടം കൂടാതെ ലാൻഡ് ചെയ്ത വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിക്കുകയും പൈലറ്റുമാരെ സസ്പെന്റ് ചെയ്യുകയും ചെയ്തു. വിഡിയോ കാണാം.

MORE IN INDIA
SHOW MORE
Loading...
Loading...