ആവേശമുണർത്തി സൈനികാഭ്യാസങ്ങൾ; മൈത്രീ ദിവസ് ആഘോഷങ്ങൾ

maithri-divas
SHARE

അരൂണാചല്‍പ്രദേശിലെ തവാങ്ങില്‍ ആവേശമുണര്‍ത്തുന്ന സൈനീകാഭ്യാസങ്ങളുമായി മൈത്രീ ദിവസ് ആഘോഷിച്ചു. പതിനൊന്നാമത് മൈത്രീ ദിനാഘോഷങ്ങള്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് ഉദ്ഘാടനം ചെയ്തു. 

യുദ്ധസ്മൃതികള്‍ വീരഗാഥ പാടുന്ന തവാങ്ങിലെ യുദ്ധഭൂമി. 1962 ലെ ഇന്ത്യ ചൈന യുദ്ധത്തിന്റെ സ്മരണകളുറങ്ങുന്ന ഈ യുദ്ധഭൂമിയിലാണ് പതിനൊന്നാമത് മൈത്രീ ദിവസ് ആഘോഷങ്ങള്‍ നടന്നത്. രാജ്യത്തിനായ് പോരാടി വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് മുഖ്യമന്ത്രി പേമ ഖണ്ഡു ആഘോഷപ്രഖ്യാപനം നടത്തി. വിശിഷ്ടാത്ഥിതിയായി എത്തിയത് ഇന്ത്യയുടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ്. സമുദ്രനിരപ്പില്‍നിന്ന് 2850 അടി ഉയരെ സ്ഥിതിചെയ്യുന്ന തവാങ്ങില്‍ മൈത്രി ദിവസ് ഏറെ പ്രത്യേകതകളോടെയാണ് ആഘോഷിക്കക. 

സൈന്യവും തവാങ്ങിലെ സാധാരണ ജനതയും തമ്മിലുള്ള ആത്മബന്ധം ഊട്ടയുറപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് വര്‍ഷാവര്‍ഷം മൈത്രീ ദിവസ് ആഘോഷിക്കുന്നത്. പൊതുജനങ്ങള്‍ക്കായ് സൈനീകാഭ്യാസപ്രകടനങ്ങള്‍ നടന്നു. വിദ്യാര്‍ത്ഥികളുടെ നാടന്‍ നൃത്തവും അരങ്ങേറി. ഒരു വിമാനാപകടത്തില്‍ മരണമടഞ്ഞ മുന്‍ അരുണാചല്‍ മുഖ്യമന്ത്രി Dorjee Khandu ആണ് 2004ല്‍ ഈ ആഘോഷം തുടങ്ങിവെച്ചത്. 2011ല്‍ അദ്ദേഹത്തിന്റെ മരണത്തോടെ നിന്നുപോയ ഈ ആഘോഷം 2017ല്‍ വീണ്ടും ആരംഭിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...