മലിനീകരണം രൂക്ഷമായി ഡൽഹി; ഒറ്റ- ഇരട്ട അക്ക വാഹനനിയന്ത്രണം അവസാനിക്കുന്നു

delhi-pollution
SHARE

ഡൽഹിയിൽ വായുമലിനീകരണം വീണ്ടും രൂക്ഷം. വായു നിലവാരസൂചിക പലയിടങ്ങളിലും എഴുന്നുറ് രേഖപ്പെടുത്തി. മലിനീകരണം നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ ഒറ്റ- ഇരട്ട അക്ക വാഹനനിയന്ത്രണം ഇന്ന് അവസാനിക്കും. നിയന്ത്രണം നീട്ടുന്നതിൽ തിങ്കളാഴ്ച്ച തീരുമാനമറിയിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പറഞ്ഞു.

ഡൽഹിയിലെ മുപ്പത്തിയേഴ് വായു നിലവാര നിരീക്ഷണകേന്ദ്രങ്ങളിൽ ഭൂരിഭാഗത്തിലും വളരെ മോശം നിലവാരമാണ് ഇന്ന് രേഖപ്പെടുത്തിയത്. പുസാ റോഡ്, ദ്വാരക, പ്രഗതി വിഹാർ, നോയിഡ, ചാണക്യപുരി എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷം.

മലിനീകരണം നിയന്ത്രണാതീതമായതോടെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ സ്ഥിതി വിലയിരുത്തി. അതേസമയം, വിഷയം പരിശോധിച്ച നഗരവികസന പാർലമെൻ്ററി സമിതി ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ അധികൃതരോടും പരിസ്ഥിതി മന്ത്രാലയ സെക്രട്ടറിയോടും ഹാജരാകാൻ നിർദേശിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...