ട്രെയിനുകൾ കൂട്ടിയിടിച്ചു; ഉയർന്നുപാെങ്ങി ബോഗികൾ; നിലവിളി; നടുക്കും വിഡിയോ

train-accident-video
SHARE

ഒരേ ട്രാക്കിലേക്ക് ഒാടിയെത്തിയ ട്രെയിനുകൾ പരസ്പരം കൂട്ടിയിടിക്കുന്നു. നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഹൈദരാബാദ് കച്ചെഗൗഡ റയില്‍വേ സ്റ്റേഷനിൽ നടന്ന അപകടത്തിന്റേതാണ് ദൃശ്യങ്ങൾ. ഹുന്ദ്രി ഇന്‍റര്‍സിറ്റി എക്സ്പ്രസും ഹൈദരാബാദ് ലോക്കല്‍ പാസഞ്ചറുമാണ് കൂട്ടിയിടിച്ചത്. 

ഒരേ ട്രാക്കിലേക്ക് ട്രെയിനുകൾ ഒരുമിച്ചെത്തുകയായിരുന്നു. സിഗ്നൽ തകരാറാണ് അപകടത്തിന് കാരണം. കൂട്ടിയിടിച്ചതോടെ ട്രെയിന്റെ ബോഗികൾ ഉയർന്നു പൊങ്ങി ട്രാക്കിൽ നിന്നും പുറത്തേക്ക് മറിയുന്നതും വിഡിയോയിൽ കാണാം. 

MORE IN INDIA
SHOW MORE
Loading...
Loading...