വീടിന് മുന്നിൽ നിന്ന് നിർത്താതെ കുരച്ചു; തെരുവുനായയെ വെടിവെച്ചു; കേസ്

dog-bengaluru
SHARE

ബെംഗളുരുവിൽ വീടിന് മുന്നിൽ നിന്ന് നിർത്താതെ കുരച്ചതിന് തെരുവുനായയെ വെടിവെച്ചുകൊല്ലാൻ ശ്രമിച്ച ഡോക്ടർ (75) അറസ്റ്റിൽ. ജയനഗർ സ്വദേശി ഡോ. സി ശ്യാം സുന്ദർ ആണ് അറസ്റ്റിലായത്.

ജയനഗർ അഞ്ചാം ബ്ലോക്കിൽ ഇന്നലെ രാവിലെയാണ് സംഭവം. വീടിന് മുന്നിൽ നായ നിർത്താതെ കുരച്ചതോടെയാണു വെടിവച്ചതെന്നാണ് ശ്യാം സുന്ദറിന്റെ വിശദീകരണം. റിട്ട. മിലിട്ടറി ഉദ്യോഗസ്ഥയായ ഇയാളുടെ ഭാര്യയുടെ പേരിലുള്ള തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തത്.

വഴിയരികിൽ ചോരവാർന്ന് ഗുരുതരാവസ്ഥയില്‍ കിടന്ന നായയെ പ്രദേശവാസികളാണ് മൃഗാശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ എക്സ്റേ പരിശോധനയിൽ നായയുടെ ശരീരത്തിൽ 3 തിരകൾ കണ്ടെത്തി. വെടിയുണ്ടകൾ നീക്കം ചെയ്തതോടെ നായ അപകടാവസ്ഥ തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സൗമ്യ റെഡ്ഡി എംഎൽഎ ആവശ്യപ്പെട്ടതോടെയാണു ജയനഗർ പൊലീസ് കേസ് എടുത്തത്

MORE IN INDIA
SHOW MORE
Loading...
Loading...