ടി.എന്‍. ശേഷന് രാജ്യത്തിന്റെ അന്ത്യാഞ്ജലി; സംസ്കാരം ഇന്ന് വൈകീട്ട്

seshan
SHARE

അന്തരിച്ച മുന്‍‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എന്‍. ശേഷന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള ആളുകള്‍ ചെന്നൈ ആള്‍വാര്‍പേട്ടിലെ വീട്ടിലെത്തി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. വൈകിട്ടു മൂന്നിനാണ് സംസ്കാരം.

മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണറായുള്ള സംഭവ ബഹുലമായ കാലത്തിനുശേഷം ചെന്നൈയിലായിരുന്നു ടി.എന്‍ ശേഷന്‍ ഭാര്യ  വിജയലക്ഷ്മിക്കുമൊപ്പം ആള്‍വാര്‍പേട്ടിലെ വീട്ടിലേക്കൊതുങ്ങികഴിയുകയായിരുന്നു അവസാന കാലങ്ങള്‍ . കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഭാര്യ  വിജയലക്ഷമി അന്തരിച്ചതോടെ  പൂര്‍ണമായിട്ടും ഒറ്റപെട്ട ജീവിതമായിരുന്നു. ഒപ്പം ഓര്‍മ്മക്കുറവുമുണ്ടായി. രാത്രി എട്ടുമണിയോടെ നെ‍ഞ്ചുവേദന അനുഭവപെട്ടതിനെ തുടര്‍ന്ന് ഡോക്ടറെത്തി പരിശോധിച്ചെപ്പോഴേോക്കും മരിച്ചിരുന്നു,. മരണവിവരമറിഞ്ഞു പ്രമുഖര്‍ വീട്ടിലെത്തി. ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍, മദ്രാസ് ഹൈക്കോടിയിലെ ജസ്റ്റിസ് എം.വി മുരളീധരന്‍  തുടങ്ങി രാഷ്ട്രീയ ,ഉദ്യോഗസ്ഥ രംഗത്തെ പ്രമുഖര്‍ രാവിലെ തന്നെ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയുവേണ്ടി നോര്‍ക്ക സ്പെഷ്യല്‍  ഓഫീസര്‍ അനു പി.ചാക്കോ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. വൈകീട്ടു മൂന്നുമണിക്ക് ചെന്നൈ ബസന്ത് നഗറിലാണ ്സംസ്കാരം.

MORE IN INDIA
SHOW MORE
Loading...
Loading...