ജ്വല്ലറിയിലെത്തി വന്‍ കവര്‍ച്ച; തെളിവ് മായ്ക്കാന്‍ സിസിടിവി ‘പൊക്കി’; പക്ഷേ

robbers-11
SHARE

ജ്വല്ലറി കൊള്ളയടിച്ച് 26 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവും കവർന്ന കള്ളൻമാർ സിസിടിവി റെക്കോർഡർ എന്ന് കരുതി ടിവിയുടെ സെറ്റ്ടോപ് ബോക്സ് എടുത്തു കൊണ്ടുപോയി. ഡൽഹിയിലെ ബീഗംപൂരിലാണ് സംഭവമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

നാലംഗ സംഘമാണ് ജ്വല്ലറിയിൽ കവർച്ചയ്ക്കായി എത്തിയത്. പണവും ആഭരണവും കവർന്ന ശേഷം തെളിവ് നശിപ്പിക്കുന്നതിനായി സിസിടിവിയുടെ റെക്കോർഡറും സംഘം തട്ടിയെടുക്കാൻ ശ്രമിച്ചു. പക്ഷേ അബദ്ധം പറ്റി കയ്യിൽ കിട്ടിയത് ടിവിയുടെ സെറ്റ്ടോപ് ബോക്സാണെന്ന് മാത്രം.

സിസിടിവി കൃത്യമായി മോഷ്ടാക്കളുടെയും മോഷണത്തിന്റെയും ദൃശ്യങ്ങൾ ഒപ്പിയെടുക്കുകയും ചെയ്തു. മുഖം മറയ്ക്കാതെയാണ് സംഘം കവർച്ചയ്ക്ക് എത്തിയത്. ദൃശ്യങ്ങളിൽ നിന്നും ഒരാളെ തിരിച്ചറിഞ്ഞതായും അന്വേഷണത്തിനായി പ്രത്യേക ടീം രൂപീകരിച്ചതായും പൊലീസ് അറിയിച്ചു. സ്വർണം വാങ്ങാനെന്ന വ്യാജേനെ സംഘത്തിലെ രണ്ടുപേരാണ് ആദ്യം കടയിലേക്ക് എത്തിയത്. മോഷണത്തിന് മുതിർന്നത് കണ്ട കടയുടമ ചെറുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവമുണ്ടായത്.

MORE IN INDIA
SHOW MORE
Loading...
Loading...