പത്തുദിവസത്തേക്ക് ബഹിഷ്കരണം ഇല്ല; കക്ഷികളെ സ്വാഗതം ചെയ്ത് അഭിഭാഷകർ

INDIA-CRIME-JUSTICE-PROTEST
SHARE

ഡൽഹി തീസ്ഹസാരി കോടതിയിലെ സംഘർഷങ്ങളെ തുടർന്നുള്ള ബഹിഷ്കരണം ഒരു വിഭാഗം അഭിഭാഷകർ അവസാനിപ്പിച്ചു. സമരം പത്തുദിവസത്തേക്ക് നിർത്തിവയ്ക്കണമെന്ന ബാർ കൗൺസിലിന്റെ ആഹ്വാനമനുസരിച്ചാണ് തീരുമാനം. വലിയ സംഘർഷങ്ങൾ നടന്ന സാകേത് കോടതിയിൽ പൂക്കൾ നൽകി ബാർ അസോസിയേഷൻ ഭാരവാഹികൾ കക്ഷികളെ സ്വാഗതം ചെയ്തു.

തീസ് ഹസാരി കോടതിയിൽ അഭിഭാഷകർക്ക് നേരെ വെടിയുതിർത്ത പൊലീസ് ഉദ്യോഗസ്ഥരെ പത്തു ദിവസത്തിനകം അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രത്യക്ഷസമരത്തിന് നേതൃത്വം നൽകുമെന്ന ബാർ കൗൺസിലിന്റെ ഉറപ്പിന്മേലാണ് ഒരു വിഭാഗം അഭിഭാഷകർ സമരം തൽക്കാലത്തേക്ക് അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ സംഘർഷങ്ങൾക്ക് വേദിയായ സാകേത് ജില്ലാ കോടതിയിൽ  ബാർ അസോസിയേഷൻ ഭാരവാഹികൾ കക്ഷികളെ പൂക്കൽ തൽകി സ്വാഗതം ചെയ്തു.

കക്ഷികൾ നേരിട്ട ദുരിതത്തിന് മാപ്പു പറയുന്നതായി സാകേത് ബാർ അസോസിയേഷൻ സെക്രട്ടറി ധീർ സിങ് കസാന പറഞ്ഞു. പൊലീസ് - അഭിഭാഷക സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. അഭിഭാഷകരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രതിനിധികൾ ഒരുമിച്ചിരുന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്ന ഹൈക്കോടതി ശുപാർശ നടപ്പാകുന്ന കാര്യം ഇരു വിഭാഗങ്ങളും ആലോചിക്കുന്നുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...