പ്രതിശ്രുത വരനൊപ്പം കിണറിനുള്ളിൽ സെൽഫി; യുവതിക്ക് ദാരുണാന്ത്യം

selfie-accident-death-
SHARE

പ്രതിശ്രുത വരനൊപ്പം കിണറ്റിലിറങ്ങി സെൽഫിയെടുക്കാൻ ശ്രമിച്ച യുവതിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ ആവാഡിയിലാണ് സംഭവം. ടി.മേഴ്സി സ്റ്റെഫി (23) ആണ് മരിച്ചത്. ചെന്നൈ സ്വദേശികളായ മേഴ്സിയും അപ്പവും ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ്. ജനുവരിയിലാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നു.

തിങ്കളാഴ്ച ഓഫീസിൽ നിന്നും വൈകുന്നേരം മേഴ്സിയെ വിളിച്ചുകൊണ്ട് അപ്പു വരികയായിരുന്നു. വരുന്ന അടുത്തുള്ള ഗ്രാമത്തിലെ ഒരു കൃഷിസ്ഥലത്ത് സംസാരിച്ചിരിക്കാനായി ഇവർ വണ്ടി നിർത്തി. അപ്പോഴാണ് കൃഷിയ്ക്ക് വേണ്ടി ഉപയോഗിച്ചിരുന്ന പഴയ കിണർ മേഴ്സിയുടെ ശ്രദ്ധയിൽപ്പെട്ടത്. പടിക്കെട്ടോടു കൂടിയ കിണറ്റിലിരുന്ന് ഫോട്ടോയെടുക്കണമെന്ന് മേഴ്സി പറഞ്ഞു. മേഴ്സിയുടെ ആവശ്യത്തിന് അപ്പുവും കൂട്ടുനിന്നു. 

ഇരുവരും ഒരുമിച്ചിരുന്ന് ഫോട്ടോയെടുക്കുന്ന കൂട്ടത്തിൽ മേഴ്സി കിണറ്റിലേക്ക് വഴുതി വീഴുകയായിരുന്നു. മേഴ്സിയെ പിടിക്കാൻ ശ്രമിച്ച അപ്പുവും കിണറ്റിലേക്ക് വീണു. കിണറ്റിൽ തലയിടിച്ചാണ് മേഴ്സി വീണത്. അപ്പുവിന്റെ കരച്ചിൽ കേട്ട് പരിസരത്തുള്ള കൃഷിക്കാരാണ് അപ്പുവിനെ രക്ഷിച്ചത്. മേഴ്സിയുടെ ശരീരം അഗ്നിശമന സേനയെത്തിയാണ് പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മാർട്ടത്തിനായി മൃതദേഹം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചു. അപ്പുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...