നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ടു; ബോണറ്റില്‍ മദ്യപാനം; സസ്പെന്‍ഷന്‍ പൊലീസിന്

bjp-hariyana2
SHARE

ഹരിയാനയില്‍ നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ട് ബോണറ്റില്‍ കയറിയിരുന്ന് പരസ്യമായി മദ്യപിച്ച് ബിജെപി നേതാവിന്‍റെ അനുയായി. മദ്യപാനം നിര്‍ത്താന്‍ അഭ്യര്‍ഥിച്ച പൊലീസുകാരനെ യുവാവ് ശകാരിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു. നിയമലംഘനം തടയാന്‍ ശ്രമിച്ച പൊലീസുകാരനെ മേലുദ്യോഗസ്ഥന്‍ സസ്പെന്‍ഡു ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ഹരിയാനയിലെ യമുനനഗറിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി. മദ്യശാലയില്‍ നിന്ന് മദ്യം വാങ്ങിയശേഷം വാഹനം റോഡിന്‍റെ നടുവില്‍ നിര്‍ത്തിയിട്ട് ബോണറ്റില്‍ കയറിയിരുന്ന് ഗ്ലാസ് നിരത്തിവച്ച് കുടിക്കാന്‍ തുടങ്ങി. ബിജെപിയുടെ പ്രാദേശിക നേതാവ് ചൗധരി കന്‍വര്‍പാലിന്‍റെ അനുയായിയാണ് നിയമം ലംഘനം നടത്തിയത്. വാഹനത്തിന്‍റെ പുറകില്‍ നേതാവിന്‍റെ ചിത്രം പതിപ്പിച്ചിട്ടുണ്ട്. അടുത്തുള്ള പൊലീസ് ഒൗട്ട് പോസ്റ്റില്‍ നിന്ന് പൊലീസുകാരന്‍ സംഭവസ്ഥലത്തെത്തി. മദ്യാപനം നിര്‍ത്താനും വാഹനം മാറ്റിയിടാനും പൊലീസുകാരന്‍ അപേക്ഷിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. 

എന്നാല്‍ ഇതിലൊന്നും കൂസാതെ യുവാവ് മൊബൈല്‍ ഫോണില്‍ സംസാരിക്കുകയും മദ്യാപാനം തുടരുകയും ചെയ്തു. എത്ര പൊലീസുകാരെ വേണമെങ്കിലും വിളിച്ചോളൂവെന്നും തനിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നും യുവാവ് ആക്രോശിച്ചു. തനിക്ക് ആവശ്യമുള്ളത്ര മദ്യം കഴിച്ചശേഷം പൊലീസുകാരനെ നാട്ടുകാര്‍ക്ക് മുന്നില്‍ പരിഹസിച്ചാണ് യുവാവ് വാഹനവും കൊണ്ടുപോയത്. നിയമലംഘനം തടയാന്‍ ശ്രമിച്ച പൊലീസുകാരനെ സസ്പെന്‍ഡു ചെയ്തുവെന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ബിജെപി സര്‍ക്കാരിന് കീഴിലില്‍ ഹരിയാനയില്‍ ക്രമസമാധനം തകര്‍ന്നതിന്‍റെ തെളിവായി പ്രതിപക്ഷം വിഷയം ഏറ്റെടുത്തു കഴിഞ്ഞു.

MORE IN INDIA
SHOW MORE
Loading...
Loading...