ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് ദീപാവലി റോക്കറ്റ്; ഒഴിവായത് വൻദുരന്തം; വിഡിയോ വൈറൽ

car-fire
SHARE

രാജ്യത്ത് ദീപാവലി ആഘോഷങ്ങൾ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. പടക്കം പൊട്ടിച്ചും മധുരം വിളമ്പിയുമുള്ള ആഘോഷമാണ് ദീപാവലി. സുരക്ഷിതമായി പടക്കങ്ഹൾ പൊട്ടിക്കണമെന്ന കടുത്ത നിബന്ധന പല സംസ്ഥാനങ്ങളും മുന്നോട്ട് വച്ചിരുന്നു. എന്നാൽ അത് എത്രമാത്രം പാലിക്കപ്പെട്ടുവെന്ന് സംശയിക്കണം. 

ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നാണ് യുവാക്കൾ ദീപാവലി റോക്കറ്റ് വിടുന്നത്. കാറിന്റെ സൺറൂഫ് തുറന്ന് വാഹനത്തിന്റെ അകത്തിരുന്നുകൊണ്ടു തന്നെയാണ് റോക്കറ്റ് വിടുന്നതെന്ന് വിഡിയോ കണ്ടാൽ മനസിലാകും. അപകടങ്ങളുണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്. രാത്രി 8 മുതൽ 10 വരെ മാത്രമേ ദീപാവലിക്ക് പടക്കങ്ങൾ ഉപയോഗിക്കാൻ പാടുളളൂവെന്ന നിബന്ധന യുപി പൊലീസ് വെച്ചിരുന്നു.

വിഡിയോ വൈറലായതിനെ തുടർന്ന് കാർ ‍ഡ്രൈവർക്കെതിരെ നടപടിയെടുക്കുമെന്നാണ് യുപി പൊലീസ് അറിയിക്കുന്നത്. പടക്കങ്ങൾ പൊട്ടി നിരവധി അപകടങ്ങൾ ഉണ്ടാകാറുണ്ട്. അതു കുറയ്ക്കാനായുള്ള പൊലീസിന്റെ ശ്രമത്തിന്റെ ഭാഗമായാണ് പടക്കങ്ങൾ ഉപയോഗിക്കാൻ രണ്ടു മണിക്കൂർ മാത്രം സമയം നൽകിയത്. എന്നാൽ ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിലും കാറിലുമെല്ലാം വെച്ച് പടക്കം പൊട്ടിക്കുന്ന നിരവധി വിഡിയോകളാണ് പുറത്തുവരുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...