2000 രൂപയ്ക്ക് ബെറ്റ് ; മദ്യത്തിനൊപ്പം 42 മുട്ട വിഴുങ്ങി; ഒടുവിൽ മരണം; ദാരുണം

egg-liquor
SHARE

ഒരു ബെറ്റിന്റെ പുറത്ത് യുവാവിന് നഷ്ടമായത് ജീവൻ തന്നെയാണ്. മദ്യപിച്ചിരിക്കുമ്പോള്‍ രണ്ട് സുഹൃത്തുക്കളാണ് പന്തയം വച്ചത്. മദ്യത്തിനൊപ്പം 50 മുട്ട കഴിച്ചാൽ 2000 രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. ബെറ്റ് ഏറ്റെടുത്ത യുവാവ് മുട്ട കഴിക്കാൻ തുടങ്ങി. 42 മുട്ടകള്‍ കഴിച്ച് കഴിഞ്ഞപ്പോഴേക്കും ബോധരഹിതനായി താഴേക്ക് വീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ലഖ്നൗവിലെ പിപിഗഞ്ച് മാർക്കറ്റിലാണ് സംഭവം. നാൽപ്പത്തി രണ്ട് വയസ്സുള്ള സുഭാഷ് യാദവാണ് മരിച്ചത്. പ്രദേശവാസികള്‍ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മദ്യവും മുട്ടയും ഒരുമിച്ച് വലിയ അളവിൽ കഴിച്ചതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.   

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...