ഞങ്ങളുടെ ഫോൺ വാങ്ങിവച്ചു; താരങ്ങൾക്കൊപ്പം സെൽഫി; മോദിയെ വിമർശിച്ച് എസ്പിബി

modi-selfie-spb
SHARE

‘ഞങ്ങളുടെ ഫോണെല്ലാം വേദിയ്ക്ക് പുറത്ത്. സ്റ്റാറുകളുടെ ഫോൺ അകത്തും..’ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഒരു പരിപാടിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായകൻ എസി.പി ബാലസുബ്രഹ്മണ്യം. മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക പരിപാടിയിലാണ് വിവേചനം കാണിച്ചതായി അദ്ദേഹത്തിന്റെ ആരോപണം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് എസ്പിബി വിയോജിപ്പ് അറിയിച്ചത്.

സൂപ്പർ സ്റ്റാറുകൾക്കൊപ്പം ഗായകരും വിരുന്നില്‍ പങ്കെടുത്തിരുന്നു. വേദിയിൽ പ്രവേശിക്കുന്നതിന് മുൻപായി എല്ലാവരുടേയും ഫോണുകള്‍ അധികൃതർ വാങ്ങിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടോക്കൺ നൽകിയത്. എന്നാൽ ബോളിവുഡ് താരങ്ങൾക്ക് മോദിക്കൊപ്പം സെൽഫിയെടുക്കാൻ കഴിഞ്ഞു. താരങ്ങളുടെ ഫോണുകൾ വാങ്ങിവച്ചില്ലേയെന്നാണ് എസ്പിബി ചോദിക്കുന്നത്. ഇൗ സെൽഫി ചിത്രങ്ങളും അദ്ദേഹം കുറിപ്പിെനാപ്പം പങ്കുവച്ചു. ഇതൊക്കെയാണോ മുന്നോട്ട് പോകാനുള്ള പ്രചാദനം എന്ന് മോദിയോട് ചോദിച്ചുകൊണ്ടാണ് എസ്പിബി കുറിപ്പ് അവസാനിപ്പിക്കുന്നത്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...