പൊള്ളാച്ചി പീഡനക്കേസിൽ ആളിക്കത്തി വിവാദം; പൊലിസിന് രൂക്ഷവിമർശനം

pollachipeedanam-04
SHARE

പീഡകരെ രക്ഷിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന  ആരോപണം കേരള പൊലീസ് മാത്രല്ല നേരിടുന്നത്. തമിഴ്നാട്ടിലെ രാഷ്ട്രീയ വിവാദമായ പൊള്ളാച്ചി പീഡനക്കേസില്‍ പൊലീസ്  കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ഗുണ്ടാ ആക്ട് പ്രകാരമുള്ള പ്രതികളുടെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കി. 2017 ല്‍ ചെന്നൈ മുഖളിവാക്കത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന  ദുശ്വന്തെന്നയാളുടെ കരുതല്‍ തടങ്കലും സമാനരീതിയില്‍  പൊലീസ് രേഖകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു, 

പൊലീസ് സമര്‍പ്പിച്ച രേഖകള്‍ വ്യക്തമല്ലെന്നു കണ്ടെത്തിയതോടെയാണ്  ഹൈക്കോടതി നടപടി. കേസിലെ മുഖ്യപ്രതികളായ  തിരുന്നാവുകരശ് , ശബരി രാജന്‍ എന്നിവര്‍ക്കാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്. പീഡനക്കേസുകളിലെ പ്രതികള്‍ക്കെതിരെ ഗുണ്ടാ ആക്ട് ചുമത്തിയത് ചോദ്യം ചെയ്തു ഇരുവരുടെയും കുടുംബം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഗുണ്ടാ ആക്ട് ചുമത്താന്‍  പൊലീസ് ഹാജരാക്കിയ  രേഖകള്‍ അപര്യാപ്തമാണെന്നു ജസ്റ്റിസുമാരായ എം.എം. സുന്ദരേശ്, ആര്‍.എം.ടി. ടീക്കാ രാമന്‍ എന്നിവര്‍ ഉള്‍പെട്ട   ബഞ്ച് വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയിലാണ് തമിഴ്നാടിനെ പിടിച്ചുകുലുക്കിയ പീഡനക്കേസുണ്ടായത്.  സൗഹൃദത്തിന്റെ പേരില്‍ കാറില്‍ കയറ്റികൊണ്ടുപോയി നാലുപേര്‍  കൂട്ടബലാല്‍സംഗം ചെയ്തു  ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്ന്  പൊള്ളാച്ചി സ്വദേശിനി പൊലീസില്‍ പരാതി നല്‍കിയതോടെയാണ ്കേസുകളുടെ തുടക്കം. പരാതിയില്‍ തിരുന്നാവുക്കരശ്,ശബരിരാജന്‍  സതീഷ്, വസന്തകുമാര്‍ എന്നിവര്‍ അറസ്റ്റിലായി. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോള്‍ ഇരുപതിലധികം  പെണ്‍കുട്ടികള സമാനരീതിയില്‍ ചൂഷണം ചെയ്തതിന്റെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. 

ഭരണകക്ഷിയായ എ.ഡി.എം.കെ നേതാക്കളുടെ മക്കള്‍ ഈ സംഘത്തിലുണ്ടെന്ന ആരോപണമുയര്‍ന്നതോടെ രാഷ്ട്രീയ വിവാദമായി കേസ് മാറി. തുടര്‍ന്ന് സര്‍ക്കാര്‍   കേസ്  സി.ബി.ഐയ്ക്കു കൈമാറി. മേയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു.  രണ്ടുപേരുടെ കരുതല്‍ തടങ്കല്‍  റദ്ദാക്കിയതോടെ കേസിലെ മറ്റുപ്രതികളായ   വസന്തകുമാറും സതീഷും  ഉടന്‍ കേടതിയ സമീപിക്കുമെന്നാണ്  വിവരം.

MORE IN INDIA
SHOW MORE
Loading...
Loading...