അമ്പരന്ന് കാണികൾ, ലാൽബാഗിനെ വിസ്മയിപ്പിച്ച് ഡോഗ് സ്ക്വാഡ്

DOG
SHARE

ഡോഗ് സ്ക്വാഡിന്‍റെ ശക്തി പ്രകടനവുമായി CRPF. ബെംഗളൂരു ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് CRPF ഡോഗ് ബ്രീഡിഗ് ആന്‍ഡ് ട്രെയിനിംഗ് സ്കൂള്‍ ശ്വാനാഭ്യാസ പ്രകടനങ്ങള്‍ അവതരിപ്പിച്ചത്. ബെല്‍ജിയം ഷെപ്പേര്‍ഡ് മിലനോയിസ് നായ്ക്കളാണ് സംഘത്തിലെ പ്രധാന ശക്തി. കനത്തമഴയെപ്പോലും അവഗണിച്ചുകൊണ്ടായിരുന്നു പ്രകടനം 

ദുര്‍ഘടംപിടിച്ച ദൗത്യങ്ങളില്‍ CRPF ജവാന്‍മാര്‍ക്ക് കൂട്ടാവുന്ന നായ്ക്കളുടെ  ശക്തിപ്രകടനമാണ് ലാല്‍ബാഗില്‍ വിസ്മയമുണര്‍ത്തിയത്. വിവിധ തരത്തിലുള്ള അഭ്യാസമുറകളും പരിശീലന രീതികളും മികവോടെ അവതരിപ്പിച്ചു. ബെല്‍ജിയം ഷെപ്പേര്‍ഡ് മിലനോയിസ് നായ്ക്കളാണ് സി ആര്‍ പി എഫ് ഡോഗ് സ്ക്വാഡിന്‍റെ കരുത്ത്.

അപകടം നിറഞ്ഞ സാഹചര്യങ്ങളിലും അവമറികടന്ന് ലക്ഷ്യം കാണുന്ന ബെല്‍ജിയം ഷെപ്പേര്‍ഡ് മിലനോയിസ് നായ്ക്കളുടെ കരുത്തുറ്റ പ്രകടനം. CRPF ഡോഗ് ബ്രീഡിഗ് ആന്‍ഡ് ട്രെയിനിംഗ് സ്കൂളാണ് ശ്വാനാഭ്യാസ പ്രകടനങ്ങള്‍ ഒരുക്കിയത്. 

MORE IN INDIA
SHOW MORE
Loading...
Loading...