ബാദ്രയിൽ കളം നിറഞ്ഞ് രൺബീർ സിങ് മഹേന്ദ്ര; വ്യത്യസ്തമായി പ്രചരണം

ranbirmahendra-01
SHARE

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ ബാദ്ര മണ്ഡലം തിരിച്ചു പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്‌ സ്ഥാനാർഥിയും  മുൻ മുഖ്യമന്ത്രി ബൻസിലാലിന്റെ മകനുമായ രൺബീർ സിങ് മഹേന്ദ്ര. മുൻ ബിസിസിഐ അധ്യക്ഷൻ കൂടിയായ രൺബീർ മഹേന്ദ്രയുടെ  തിരഞ്ഞെടുപ്പ്  പ്രചാരണവും വ്യത്യസ്തമാണ്. 

ഹരിയാനയിൽ മൂന്ന് വട്ടം മുഖ്യമന്ത്രിയായിരുന്ന  ബൻസിലാലിന്റെ മകൻ രൺബീർ മഹേന്ദ്ര ബാദ്ര മണ്ഡലത്തിൽ  കളം മുറുക്കുകയാണ്. ഭിവാനിയിലെ ജനപ്രിയ നേതാവായ മഹേന്ദ്രയ്ക്ക് ബിജെപി തരംഗത്തിൽ കഴിഞ്ഞ തവണ കാലിടറിയിരുന്നു. എന്നാൽ ഇത്തവണ മണ്ഡലത്തിലെ ജനങ്ങൾ കൈവിടില്ലെന്ന ഉറച്ച വിശ്വാസം മഹേന്ദ്രയ്ക്കുണ്ട് 

വ്യത്യസ്തമാണ് മഹേന്ദ്രയുടെ പ്രചാരണവും. ഓരോ ഗ്രാമത്തിലെത്തിയും ജനങ്ങളുമായി നേരിട്ട് സംവദിക്കും. അവരുടെ ആവശ്യങ്ങൾ കേൾക്കും. 2004 - 05 കാലഘട്ടത്തിൽ ബിസിസിഐ അധ്യക്ഷനായിരുന്ന രൺബീർ മഹേന്ദ്ര ക്രിക്കറ്റിന്റെ പുരോഗതിക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതിനോടുള്ള മഹേന്ദ്രയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...