പെണ്‍കടുവക്ക് വേണ്ടി നേര്‍ക്കുനേര്‍; ആണ്‍കടുവകളുടെ പോരാട്ടം വൈറല്‍; വിഡിയോ

tiger-17-10
SHARE

രണ്ട് കടുവകള്‍ തമ്മിലടിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രാജസ്ഥാനിലെ രാത്തംഭോര്‍ നാഷണല്‍ പാര്‍ക്കിലാണ് സംഭവം. സഹോദരങ്ങളായ രണ്ട് കടുവകള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്, അതും ഒരു പെണ്‍കടുവക്ക് വേണ്ടി. 

വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പര്‍വീണ്‍ കശ്വാന്‍ ആണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സിങ്സ്ത് എന്ന പേരിലുള്ള ടി57, റോക്കി എന്ന പേരിലെ ടി58 എന്നീ കടുവകളാണ് വിഡിയോയിലുള്ളത്. നൂര്‍ എന്ന പെണ്‍കടുവക്ക് വേണ്ടിയാണ് ഇരുവരും ഏറ്റുമുട്ടിയതെന്ന് കസ്വാന്‍ പറയുന്നു. 

കടുവകളിലൊന്ന് നൂറിനൊപ്പം നില്‍ക്കുകയായിരുന്നു. അതുവഴിയെത്തിയ സഹോദരന് ഇതത്ര പിടിച്ചില്ല. പിന്നാലെ രണ്ടുകടുവകളും നേര്‍ക്കുനേര്‍. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയുടെ തുടക്കത്തില്‍ തന്നെ പെണ്‍കടുവ ഓടിപ്പോകുന്നത് കാണാം. ഏറ്റുമുട്ടലില്‍ രണ്ട് കടുവകള്‍ക്കും കാര്യമായ പരുക്കുകളില്ല. സിങ്സ്ത് എന്ന കടുവയാണ് പോരാട്ടത്തില്‍ വിജയിച്ചത് എന്നാണ് കസ്വാന്‍ പറയുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...