കൈത്താളിൽ ‘കൈ’ ഉയർത്താൻ സുർജേവാല; പ്രാദേശിക വിഷയങ്ങള്‍ പ്രചാരണായുധം

surjewala-web
SHARE

കശ്മീരും എൻആർസിയുമടക്കമുള്ള ദേശീയവിഷയങ്ങളിലൂന്നി ഹരിയാനയിൽ ബിജെപി ചുവടുറപ്പിക്കുമ്പോള്‍ പ്രാദേശികവിഷയങ്ങളുന്നയിച്ച് വോട്ടുനേടാനാണ് കോൺഗ്രസിന്റെ ശ്രമം. തൊഴിലില്ലായ്മയും കർഷകദുരിതവും സത്രീസുരക്ഷയുമാണ് കോണ്‍ഗ്രസിന്‍റെ പ്രചാരണവിഷയങ്ങള്‍. ഖട്ടർ സർക്കാറിന്റെ ജനദ്രോഹനടപടികൾക്കുള്ള മറുപടിയായിരിക്കും ഈ തിരഞ്ഞെടുപ്പെന്ന് കൈത്താൾ മണ്ഡലത്തിൽ ജനവിധി തേടുന്ന എഐസിസി വക്താവ് രൺദീപ് സുർജേവാല മനോരമ ന്യൂസിനോട് പറഞ്ഞു.

ഭീമൻ റാലികളോ ഉച്ചഭാഷിണികളോയില്ല, സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് വോട്ടുറപ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ ദേശീയമുഖമായ രണ്‍ദീപ് സുര്‍ജേവാല. റഫാല്‍ വിഷയത്തിലടക്കം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ച് ശ്രദ്ധേയനായ സുര്‍ജേവാലയ്ക്കും ഇക്കുറി ജയം അത്ര എളുപ്പമല്ല. സിറ്റിങ് മണ്ഡലമായ കൈത്താളില്‍ മുന്‍ എംഎല്‍എ ലീല റാം ഗുജറെയിറക്കിയാണ് ബിജെപി വെല്ലുവിളിയുയര്‍ത്തുന്നത്. എന്നാല്‍ നാലാം അങ്കത്തിലും വിജയമുറപ്പെന്ന് സുര്‍ജേവാല. 

ജാതിരാഷ്ട്രീയത്തിന് അതീതമായി തിരഞ്ഞെടുപ്പ് വിഷയങ്ങളിലും മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങി. സ്ത്രീസംവരണത്തിനും വിദ്യാഭ്യാസത്തിനും മുൻഗണന നല്‍കിയുള്ള പ്രചാരണം തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും സുര്‍ജേവാല പറഞ്ഞു.  ജനുവരിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകം ഉപേക്ഷിച്ച് ജിന്ദ് മണ്ഡലത്തില്‍ മല്‍സരിച്ച് പരാജയപ്പെട്ടത് ബിജെപി ആയുധമാക്കുന്നുണ്ടെങ്കിലും ഇത് തിരിച്ചടിയാകില്ലെന്ന ആത്മവിശ്വാസത്തിലാണ് സുര്‍ജേവാല.

MORE IN INDIA
SHOW MORE
Loading...
Loading...