അയോധ്യ കേസിൽ വാദം പൂർത്തിയായി; അടുത്ത 17 ന് മുമ്പ് വിധി; കോടതിയിൽ നാടകീയ രംഗങ്ങൾ

court
SHARE

അയോധ്യ തർക്ക ഭൂമി കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന് മുൻപാകെ വാദം പൂർത്തിയായി. കേസ് വിധി പറയാനായി മാറ്റി. അടുത്തമാസം 17 ന് മുമ്പ് വിധി പറയും. ഹിന്ദു മഹാസഭ തെളിവുകളായി നൽകിയ കടലാസുകൾ സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ രാജീവ് ധവാൻ  വലിച്ച് കീറിയത് വാദത്തിന്റെ അവസാന ദിവസം കോടതി മുറിയിൽ നാടകീയ രംഗങ്ങൾ ഉണ്ടാക്കി. 

 നാൽപത് ദിവസത്തെ തുടർച്ചയായ വാദം കേൾക്കൽ.  ഒടുവിൽ ചരിത്ര വിധിക്കായി അയോധ്യ ഭൂമി തർക്ക കേസ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ അധ്യക്ഷതയിൽ ഉള്ള ഭരണഘടന ബെഞ്ച് മാറ്റി. വിധിക്കായി ഒരു മാസത്തെ കാത്തിരിപ്പ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അടുത്തമാസം 17 ന് വിരമിക്കുന്നതിനാൽ അതിന് മുമ്പായി വിധി ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അവസാന ദിവസത്തെ വാദത്തിൽ കോടതിയിൽ ഉയർന്നത് നാടകീയ രംഗങ്ങൾ. രാമന്റെ ജന്മസ്ഥലം അടയാളപ്പെടുത്തി എന്ന് അവകാശപ്പെട്ട് ഹിന്ദു മഹാസഭ നൽകിയ മാപ്പ് സുന്നി വഖഫ് ബോർഡ് വലിച്ച് കീറി. കോടതിയുടെ അനുമതിയോടെ ആണ് മാപ്പ് കീറിയതെന്ന് രാജീവ് ധവാന്റെ വിശദീകരണം. ശരിവച്ച് ചീഫ് ജസ്റ്റിസും. അവസാനഘട്ട വാദത്തിലും മൂന്ന് പ്രധാന കക്ഷികളും നിലപാടുകളിൽ ഉറച്ച് നിന്നു. തർക്ക ഭൂമിയുടെ കൈവശ അവകാശം തങ്ങൾക്ക് മാത്രം ആണെന്നായിരുന്നു നിർമോഹി അഖഡയുടെ വാദം. ദൈവത്തിന്റെ ജനംസ്ഥലം തന്നെ പ്രതിഷ്ഠ ആണെന്നും അത് മറ്റാരുമായി പങ്കുവെക്കാൻ ആകില്ലെന്ന് രാം ലല്ല.നാല് നൂറ്റാണ്ട് മുൻപ് പണിത ബാബരി പള്ളി രാമജന്മ ഭൂമി ആണെന്ന അവകാശപ്പെട്ട്‌ രംഗത്ത് വരുന്നത് 1855 ന് ശേഷം മാത്രമാണ്. 1992ൽ തകർക്കപ്പെടുന്നത് വരെ തർക്ക ഭൂമിയിൽ പള്ളി നിലനിന്നു. ഇത് പുനഃസ്ഥാപിക്കണമെന്നും സുന്നി വഖഫ് ബോർഡ് വാദിച്ചു. അതിനിടെ സുന്നി വഖഫ് ബോർഡ് ചെയർമാൻ കേസിൽ നിന്ന് പിന്മാറാൻ അപേക്ഷ നൽകിയതും തർക്ക പരിഹാര ഫോർമുലയുമയി മധ്യസ്ഥത സമിതി റിപ്പോർട്ട് നൽകിയതും അവസാന ദിവസത്തിൽ കേസിൽ വഴിത്തിരിവ് സൃഷ്ടിച്ചു. അതേസമയം പിന്മാറാൻ അപേക്ഷ നൽകിയിട്ടില്ലെന്ന് വഖഫ് ബോർഡിന്റെ അഭിഭാഷകൻ പ്രതികരിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...