തലയിൽ ചവിട്ടി നിലത്തുരച്ച് മർദനം; സെക്യൂരിറ്റി ജീവനക്കാരോട് ക്രൂരത; വിഡിയോ

owner-thrash
SHARE

ബെംഗലുരുവിൽ സെക്യൂരിറ്റി ഏജന്‍സി ജീവനക്കാരെ ഉടമ ക്രൂരമായി മർദിച്ചക്കുന്ന ദൃശ്യങ്ങൾ പുറത്ത്. എച്ച് എസ് ആറിലുള്ള ഓഫീസിൽ വച്ചാണ് സലിം ഖാൻ എന്നയാൾ ജോലിക്കാരുടെ സ്വകാര്യഭാഗങ്ങളിലടക്കം മർദിക്കുന്നത്. ജോലിക്കാർ തങ്ങളെ ഉപദ്രവിക്കരുതെന്ന് കരഞ്ഞപേക്ഷിക്കുന്നതിന്റെ ശബ്ദവും വിഡിയോയിൽ കേൾക്കാം.

സലിം ഖാൻ ഷൂസിട്ട് കാലുകൾ കൊണ്ട് രണ്ട് പേരുടെ മുഖത്ത് ചവിട്ടുന്നുമുണ്ട്. ഡ്യൂട്ടിക്കിടയിൽ വന്ന എന്തോ ഒരു തെറ്റിന്റെ പേരിലാണ് ശിക്ഷ. നിങ്ങളോടാരാണ് ഇത് ചെയ്യാൻ പറഞ്ഞതെന്ന് സലിം ഖാൻ ചോദിക്കുന്നത് കേൾക്കാം, ഇല്ല സർ, ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കില്ല എന്ന് പറഞ്ഞ് കരയുകയാണ് ജോലിക്കാർ. 

എന്നാൽ ഇത് വകവയ്ക്കാതെ വീണ്ടു് മർദനം തുടരുകയാണ്. രണ്ട് കാലുകൾക്കിടയിലേക്ക് ഒരു ജോലിക്കാരന്റെ തല കയറ്റിവച്ച് നിലത്തേക്ക് ഉരയ്ക്കുന്നതും കാണാം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ബെംഗലുരുവിലെ എച്ച് എസ് ആർ ലേ ഔട്ടിലാണ് സലിം ഖാന്റെ സെക്യൂരിറ്റി ഏജൻസി സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഇവർ അസാം സ്വദേശികളാണ്. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സലിം ഖാനെ അറസ്റ്റ് ചെയ്തു. എന്നാൽ എന്താണ് ഇയാളെ ഈ ക്രൂരകൃത്യത്തിന് പ്രകോപിതനാക്കിയതെന്ന് വ്യക്തമല്ല.

MORE IN INDIA
SHOW MORE
Loading...
Loading...