75–ാം വയസിൽ പെൺകുഞ്ഞിന്റെ അമ്മ; അഭിനന്ദനങ്ങളുമായി ലോകം

girl
പ്രതീകാത്മക ചിത്രം
SHARE

75–ാം വയസിൽ കുഞ്ഞിന് ജൻമം നൽകി ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാവുകയാണ് രാജസ്ഥാൻ സ്വദേശി. കോട്ടയിലെ കർഷക കുടുംബത്തിൽ നിന്നുള്ള വയോധികയുടെ ആഗ്രഹമാണ് കിങ്കർ ആശുപത്രിയിലെ ഡോക്ടർമാർ സഫലമാക്കിയത്. പ്രായത്തിന്റെ അവശതകൾ ഉണ്ടായിരുന്നുവെങ്കിലും സ്വന്തമായി ഒരു കുഞ്ഞ് വേണമെന്ന ഇവരുടെ തീവ്രമായ ആഗ്രഹത്തിന് മുമ്പിൽ മറ്റെല്ലാ തടസങ്ങളും വഴിമാറുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.

ഒരു ശ്വാസകോശം മാത്രമാണ് ഇവർക്ക് ഉണ്ടായിരുന്നത്. ഇതോടെ ആറാം മാസത്തിൽ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. തൂക്കക്കുറവുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഇവർ നേരത്തേ ഒരു പെൺകുഞ്ഞിനെ ദത്തെടുത്തിരുന്നു. വെല്ലുവിളികൾ അതിജീവിച്ച് അമ്മയെയും കുഞ്ഞിനെയും സുരക്ഷിതരാക്കിയ ഡോക്ടർമാർക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയാണ് എല്ലാവരും.

MORE IN INDIA
SHOW MORE
Loading...
Loading...