മോദിയെ ഒറ്റക്ക് ക്യാമറാമാനൊപ്പം അയച്ചത് എന്തിന്? എവിടെ സുരക്ഷ: ട്രോളി പ്രകാശ് രാജ്

prakash-raj-modi-13
SHARE

ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങുമായുള്ള അനൗപചാരിക ഉച്ചകോടിക്ക് മുന്‍പായി മഹാബലിപുരം കടല്‍ത്തീരം വൃത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഡിയോ വലിയ ചര്‍ച്ചയായിരുന്നു. സ്വച്ഛ് ഭാരത് ആഹ്വാനവുമായാണ് പ്രഭാതസവാരിക്കിടെ മോദി കടല്‍ത്തീരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്തത്. മോദി തന്നെയാണ് വിഡിയോ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ പരോക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. 

പ്രധാനമന്ത്രിയുടെ സുരക്ഷ എവിടെയാണെന്നും വിദേശത്ത് നിന്ന് അതിഥികള്‍ എത്തിയിരിക്കുന്ന അവസരത്തില്‍ എന്തുകൊണ്ട് കടല്‍ത്തീരം വൃത്തിയാക്കിയില്ലെന്നും പ്രകാശ് രാജ് ട്വിറ്ററിലൂടെ ചോദിക്കുന്നു. 

എവിടെയാണ് നമ്മുടെ നേതാവിന്റെ സുരക്ഷ? പ്രദേശം വൃത്തിയാക്കാന്‍ അദ്ദേഹത്തെ, ഒറ്റയ്ക്ക് ഒരു ക്യാമറാമാനൊപ്പം അയച്ചത് എന്തിന്? വിദേശത്ത് നിന്ന് ഒരു സംഘം എത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഈ പ്രദേശം വൃത്തിയാക്കാതിരിക്കാന്‍ ബന്ധപ്പെട്ട അധകൃതര്‍ക്ക് എങ്ങനെ ധൈര്യം വന്നു- പ്രകാശ് രാജ് കുറിച്ചു. 

ഇതാദ്യമായല്ല മോദിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് പ്രകാശ് രാജ് രംഗത്തുവരുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...