അവിഹിത ബന്ധമെന്ന് സംശയം; ഭാര്യയുമായി വഴക്ക്; മക്കൾക്ക് വിഷം നൽകി ഭര്‍ത്താവ്

man-poisons-13
SHARE

ഭാര്യയുമായുണ്ടായ വഴക്കിനെത്തുടർന്ന് ഭർത്താവ് രണ്ട് മക്കൾക്കും ജ്യൂസിൽ വിഷം കലർത്തി നൽകിയെന്ന് പരാതി. പിന്നാലെ ഇയാളും വിഷം കഴിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ അപകടനില തരണം ചെയ്തു. വിഷം ഉള്ളിൽച്ചെന്ന ഇളയ മകൻ പ്രണീത്(5) മരിച്ചു. മൂത്ത മകൻ പ്രദീപ്(7) ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ തുടരുകയാണ്. ഹൈദരാബാദിലാണ് സംഭവം. 

പൊലീസ് പറയുന്നത്: സഹപ്രവർത്തകനുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് സുരേഷും ഭാര്യയും തമ്മിൽ വഴക്കുണ്ടായത്. വഴക്കിന് പിന്നാലെ വീട്ടിലെത്തിയ സുരേഷ് കീടനാശിനി ജ്യൂസിൽ കലർത്തി. ഉറങ്ങിക്കിടക്കുകയായിരുന്ന പ്രദീപ്(6), പ്രണീത്(5) എന്നിവരെ വിളിച്ചുണർത്തി സുരേഷ് ജ്യൂസ് നൽകി. പിന്നാലെ ഇവരെ ഭാര്യയുടെ മാതാപിതാക്കൾ താമസിക്കുന്നിടത്ത് കൊണ്ടുവിട്ടു. വീട്ടിൽ തിരികെയെത്തി സുരേഷും വിഷം കഴിച്ചു. 

വഴക്കിനെത്തുടർന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. കൊലക്കുറ്റത്തിനും വധശ്രമത്തിനും സുരേഷിനെതിരെ പൊലീസ് കേസ്സെടുത്തു. 

MORE IN INDIA
SHOW MORE
Loading...
Loading...