മോദിയുടെ സഹോദരപുത്രിയെ ഡൽഹിയിൽ കൊള്ളയടിച്ചു; പഴ്സും മൊബൈലും തട്ടിയെടുത്തു

modi-damayathi
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന്റെ പുത്രി മോഷണത്തിന് ഇരയായി. ബൈക്കിലെത്തിയ രണ്ടുപേരാണ് ദമയന്തി ബെന്‍ മോദിയുടെ പഴ്സും മൊബൈലും അടക്കം തട്ടിയെടുത്തത്. ഡൽഹി സിവില്‍ ലൈന്‍സിലുള്ള ഗുജറാത്തി സമാജ് ഭവന്‍റെ ഗേറ്റിന് സമീപത്ത് വച്ചാണ് മോഷണം നടന്നത്. അമൃത്സറില്‍ നിന്ന് മടങ്ങുന്ന വഴിയിലാണ് സംഭവം.

ഗുജറാത്തി സമാജ് ഭവനില്‍ ദമയന്തി മുറി എടുത്തിരുന്നു. അങ്ങോട്ട് പോകുന്ന വഴിയാണ് കൊള്ള സംഘം എത്തിയത്.. 56,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും കൊള്ള സംഘം കൊണ്ടുപോയി. പഴ്സിൽ പ്രധാനപ്പെട്ട ചില രേഖകളും ഉണ്ടായിരുന്നു. പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...