ചൈനീസ് പ്രസിഡണ്ടിന് രസവും സാമ്പാറും; അത്താഴ വിരുന്നിൽ ദക്ഷിണേന്ത്യൻ രുചി

dish-web
SHARE

ഇന്ത്യ ചൈന ഉച്ചകോടിക്കെത്തിയ ചൈനീസ് പ്രസിഡന്റിന് ഇന്ത്യ നൽകിയ ഔദ്യോഗിക വിരുന്നിൽ നിറഞ്ഞു നിന്നത് ദക്ഷിണേന്ത്യൻ വിഭവങ്ങൾ. തക്കാളി രസവും അരച്ചുകൂട്ടിയ സാമ്പാറും  ഒക്കെയായി തനി  തമിഴ്നാടൻ  വിഭവങ്ങളാണ്  വിരുന്നിന്റെ പ്രധാന വിഭവങ്ങൾ. 

ഉച്ചകോടിയുടെ ആദ്യ ദിവസത്തിലെ പ്രധാന പരിപാടിയായിരുന്നു  പ്രധാന മന്ത്രിയുടെ അത്താഴ വിരുന്ന്.  മാമലപ്പുരത്തെ  ചരിത്ര സ്മാരകങ്ങളായ  പഞ്ചരഥങ്ങൾ, അർജുന തപസ്, തീര ക്ഷേത്രങ്ങൾ എന്നിവ സന്ദർശിച്ചതിനു  ശേഷമായിരുന്നു  ഇന്ത്യയുടെ  ഔദ്യോഗിക വിരുന്ന്. അർജുന തപസും പഞ്ചരഥങ്ങളും ഇരു നേതാക്കളും നടന്നു കണ്ടു. ശേഷം ചെറിയ വിശ്രമം. പഞ്ചരഥത്തിൽ  ഒരുക്കിയ  വിശ്രമ കേന്ദ്രത്തിൽ ഇരു നേതാക്കളും ക്ഷീണമകറ്റിയത് ഇളനീർ കുടിച്ചു.  തീര ക്ഷേത്രത്തിലെത്തിയ ഇരുവരും സാംസ്കാരിക പരിപാടിയും കഴിഞ്ഞാണ്   ഉച്ചകോടി വേദിയിലെത്തിയത്.

ഇവിടെയായിരുന്ന ചൈനീസ് പ്രസിഡന്റ്‌ ഷീ ചിൻ പിങിന്  ഇന്ത്യയുടെ  ഔദ്യോഗിക  അത്താഴ വിരുന്നു  നടന്നത്. നയതന്ത്ര പ്രതിനിധികൾ  അടക്കം പങ്കെടുത്ത വിരുന്നിൽ ചൈനീസ് പ്രസിഡന്റിന് തക്കാളി  രസവും അരച്ചുകൂട്ടിയ സാമ്പാറും കടല കുറുമയും  കാശി ഹൽവയും ആയിരുന്നു  വെജിറ്റേറിയൻ വിഭവങ്ങൾ. സസ്യേതര വിഭവങ്ങളായി  നിറഞ്ഞു നിന്നത് ചെട്ടിനാടനും കാരൈക്കുടിയും സ്വാദുകൾ 

MORE IN INDIA
SHOW MORE
Loading...
Loading...