മിസൈലിനെ തടുക്കും പുത്തൻ 'എയർ ഇന്ത്യ വൺ'; പറത്താന്‍ ഒരുങ്ങി വ്യോമസേന

Modi-Air-India--Air-force-one
SHARE

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രകള്‍ക്കായി ഒരുക്കുന്ന രണ്ടു പുതിയ ബി 777 വിമാനങ്ങള്‍ വ്യോമസേനയുടെ പൈലറ്റുമാര്‍ പറത്തും.  യുഎസ് പ്രസിഡന്‍റ് സഞ്ചരിക്കുന്ന പ്രത്യേക വിമാനമായ എയര്‍ ഫോഴ്സ് വൺ വിമാനത്തിന്‍റെ മാതൃകയില്‍ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ പുത്തൻ ബോയിങ് വിമാനം എത്തുന്നത്. അമേരിക്കയാണ് ഇതിന് സാങ്കേതിക സഹായം നൽകുന്നത്. ഇവ അടുത്ത വർഷം ജൂണിൽ ഇന്ത്യയിൽ എത്തും.

എയര്‍ ഇന്ത്യയുടെ രണ്ട് ദീര്‍ഘദൂര ബോയിങ് 777 വിമാനങ്ങളിലാണ് പ്രതിരോധ സംവിധാനം ഘടിപ്പിക്കുന്നത്. മിസൈല്‍ പ്രതിരോധ സംവിധാനം ഘടിപ്പിക്കുന്നതോടെ സഞ്ചരിക്കുന്ന വൈറ്റ് ഹൗസ് എന്നറിയപ്പെടുന്ന 'എയര്‍ഫോഴ്സ് വണ്ണിനു' തുല്യമാകും എയര്‍ ഇന്ത്യ വണ്ണും.

1350 കോടി രൂപയ്ക്കാണ് പ്രതിരോധ സംവിധാനങ്ങളാണ് ഇന്ത്യ യുഎസിനോടു വാങ്ങുന്നത്.വില്‍പനയ്ക്ക് യുഎസ് കോണ്‍ഗ്രസ് കഴിഞ്ഞ ഫെബ്രുവരിയില്‍ അംഗീകാരം നല്‍കിയിരുന്നു. സു​ര​ക്ഷ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ്​ യു.എസ് തീ​രു​മാ​നം. ഇ​ന്ത്യ-​യു.​എ​സ്​ ന​യ​ത​ന്ത്ര ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തിന്റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി.

വി​മാ​ന​ങ്ങ​ൾ​ക്ക്​​ നേ​രെ മി​സൈ​ൽ ഭീ​ഷ​ണി​യു​ണ്ടാ​വു​ന്ന​പ​ക്ഷം നേ​ര​ത്തെ അ​പ​ക​ട​മു​ന്ന​റി​യി​പ്പ്​ ല​ഭ്യ​മാ​ക്കു​ക​യും ​ശ​ത്രു​മി​സൈ​ലു​ക​ളെ ത​ക​ർ​ക്കാ​നു​ള്ള പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ക​യും ചെ​യ്യാ​ൻ ഈ സംവിധാനത്തിന് സാധിക്കും. 

യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണില്‍ അമ്പരപ്പിക്കുന്ന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമാണ് ഉള്ളത്. രണ്ടു നിലയുള്ള വിമാനത്തിന്റെ മുകളിലത്തെ നിലയിലാണു പ്രസിഡന്റ് യാത്ര ചെയ്യുക. വിമാനത്തിനുള്ളില്‍നിന്നു തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാം. വിപുലമായ വാര്‍ത്താവിനിമയ സംവിധാനം. ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികില്‍സാ സൗകര്യങ്ങള്‍. ആകാശത്തു വച്ചുതന്നെ ഇന്ധനം നിറയ്ക്കാം. എത്രനേരവും ആകാശത്തു തുടരാം. ആണവ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍പ്പോലും ക്ഷതമേല്‍ക്കില്ല.

നിലവിൽ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും എയര്‍ ഇന്ത്യയുടെ ബി747 വിമാനങ്ങളിലാണ് സഞ്ചരിക്കുന്നത്. എയര്‍ ഇന്ത്യ പൈലറ്റുമാര്‍ തന്നെയാണ് ഈ വിമാനങ്ങള്‍ പറത്തുന്നത്. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ സഞ്ചരിക്കുമ്പോള്‍ വിമാനം എയര്‍ ഇന്ത്യ വൺ എന്ന കോഡ് നാമത്തിൽ അറിയപ്പെടും. എന്നാൽ നേതാക്കള്‍ ഉപയോഗിക്കാത്ത സമയത്ത് ഈ വിമാനങ്ങള്‍ നിലവിൽ എയര്‍ ഇന്ത്യയുടെ വാണിജ്യ സര്‍വ്വീസുകള്‍ക്കാണ് ഉപയോഗിക്കുന്നത്. പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനു കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 4469 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...