വീട്ടമ്മയെ ബോധരഹിതയാക്കി പീഡിപ്പിക്കാന്‍ ശ്രമം; ആമസോണ്‍ ഡെലിവറി ബോയ് അറസ്റ്റില്‍

rape-up-24
SHARE

ആമസോണ്‍ ഡെലിവറി ബോയ് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. നോയിഡയിലാണ് സംഭവം. ഓണ്‍ലൈന്‍ വഴിയായി വാങ്ങിയ സാധനങ്ങള്‍ റിട്ടേണ്‍ എടുക്കുന്നതിനായി ഫ്ലാറ്റിലെത്തിയ ഭൂപേന്ദ്രപാലെന്ന യുവാവാണ് സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ആമസോണില്‍ നിന്ന് യുവതി വാങ്ങിയ സാധനങ്ങള്‍ ഫ്ലാറ്റിലെത്തിച്ച് നല്‍കിയപ്പോള്‍ ഇയാള്‍ അപമര്യാദയായി പെരുമാറിയിരുന്നു. കസ്റ്റമര്‍ കെയറില്‍ ഇയാള്‍ക്കെതിരെ ഇവര്‍ പരാതി നല്‍കുകയും ചെയ്തു. ഇതില്‍ കുപിതനായാണ് സാധനം റിട്ടേണ്‍ കൊണ്ടു പോകുന്നതിനായി ഫ്ലാറ്റിലേക്ക് മടങ്ങിയെത്തിയ ഇയാള്‍ അക്രമത്തിന് മുതിര്‍ന്നത്. ഫ്ലാറ്റിലെത്തിയ ശേഷം യുവതിയും ഇയാളുമായി വാക്കുതര്‍ക്കം ഉണ്ടായി. പെട്ടെന്ന് ഇയാള്‍  മയക്കുമരുന്ന് മണപ്പിക്കുകയും ഇവര്‍ ബോധരഹിതയാകുകയുമായിരുന്നു. 

പീഡന ശ്രമത്തിനിടെ ബോധം വീണ്ടെടുത്ത യുവതി വൈപ്പര്‍ കൊണ്ട് ഇയാളെ അടിച്ച് നിലത്തിട്ട ശേഷം സഹോദരിയെ വിളിച്ചു വരുത്തി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. സെക്ടര്‍ 58 ലെ ആമസോണ്‍ ജീവനക്കാരനാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. ഫ്ലാറ്റിലെ രജിസ്റ്ററില്‍ പേരെഴുതിയതാണ് പ്രതിയെ വേഗത്തില്‍ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. പാലിനെതിരെ ആര്‍ട്ടിക്കിള്‍ 376, ആര്‍ട്ടിക്കിള്‍ 511 എന്നിവ ചുമത്തിയിട്ടുണ്ട്. ഡെലിവറി ബോയിക്കെതിരെ അന്വേഷണ വിധേയമായി നടപടി സ്വീകരിക്കുമെന്ന് ആമസോണ്‍ അറിയിച്ചു.  

MORE IN INDIA
SHOW MORE
Loading...
Loading...