ഡെലിവറി ബോയ് വളര്‍ത്തുനായയെ മോഷ്ടിച്ചു; ട്വിറ്ററില്‍ പ്രതിഷേധം; ചര്‍ച്ചച്ചൂട്

dog-zomato
SHARE

ഭക്ഷണം നല്‍കാന്‍ വന്ന സൊമാറ്റോ ഡെലിവറി ബോയ് വീട്ടിലെ വളര്‍ത്തുപട്ടിയെ മോഷ്ടിച്ചു. പൂനെയിലാണ് സംഭവം. വന്ദന ഷാ എന്നയാളാണ് തന്റെ വളര്‍ത്തുപട്ടിയെ നഷ്ടപ്പെട്ട വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഡോട്ടു വീടിനു സമീപമുള്ള റോഡില്‍ കളിക്കുന്നത് കണ്ടെത്തിയിരുന്നു. 

വന്ദനയും ഭര്‍ത്താവും നടത്തിയ അന്വേഷണത്തില്‍ അടുത്തുള്ള സൊമാറ്റോ ഡെലിവറി ഏജന്റുമാരിലൊരാള്‍ തന്റെ സഹപ്രവര്‍ത്തകനാണ് പട്ടിയെ എടുത്തുകൊണ്ടുപോയതെന്ന് അറിയിക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ പിന്നീട് ഇയാളെ ബന്ധപ്പെട്ടു. പട്ടിയെ തന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി വിട്ടെന്നു പറഞ്ഞ ഇയാള്‍ക്ക് വന്ദനയും ഭര്‍ത്താവും പണം വരെ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. തുടര്‍ന്ന് വന്ദനയും ഭര്‍ത്താവും സൊമാറ്റോ അധികൃതരെ കാര്യം അറിയിച്ചു. തങ്ങളുടെ ഏജന്റുമാരിലൊരാള്‍ ഉടന്‍ ബന്ധപ്പെടുമെന്ന് സൊമാറ്റോ മറുപടിയും നല്‍കി. 

സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ സൊമാറ്റോക്കെതിരെ വലിയ പ്രതിഷേധമാണ് ട്വിറ്ററില്‍. കള്ളന്‍മാരെയാണോ സൊമാറ്റോ ജോലിക്കെടുക്കുന്നതെന്നു ചോദിച്ചാണ് പലരും രോഷം പ്രകടിപ്പിക്കുന്നത്. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...