ഇന്ത്യക്ക് ഇനി റഫാൽ കരുത്ത്; ആദ്യ വിമാനത്തിൽ 'ഓം' എഴുതി, പൂജ നടത്തി രാജ്നാഥ് സിങ്

rajnath-singh-rafale-09
SHARE

ഫ്രാൻസിൽ നിന്ന് വാങ്ങിയ റഫാൽ യുദ്ധവിമാനങ്ങളിൽ ആദ്യത്തേ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഏറ്റുവാങ്ങി. വിമാനത്തിൽ ശസ്ത്രപൂജ നടത്തിയ ശേഷമാണ് ഏറ്റുവാങ്ങിയത്. വിമാനത്തിൽ ഓം എന്നെഴുതി, ആയുധപൂജ നടത്തി. ഇന്ത്യന്‍ വായുസേനാ ദിനത്തിനൊപ്പം ദസറയും ഒത്തുചേര്‍ന്ന ചൊവ്വാഴ്ചയാണ് ഫ്രാന്‍സിലെ ദസോൾട്ട് എവിയേഷന്‍ നിര്‍മ്മിച്ച റഫാൽ വിമാനം ഇന്ത്യയ്ക്ക് കൈമാറിയത്.

യുദ്ധവിമാനങ്ങള്‍ക്കൊപ്പം അദ്ദേഹം നില്‍ക്കുന്നതിന്റെയും ഫ്രഞ്ച് സൈനിക വിമാനത്തില്‍ പാരിസില്‍നിന്ന് മെരിഗ്‌നാക്കിലേക്ക് പറക്കുന്നതിന്റെയും ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 

റഫാൽ വിമാന കൈമാറ്റത്തോടെ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാകുമെന്നു രാജ്‌നാഥ് സിങ് ചടങ്ങിൽ പറഞ്ഞു. 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യ ഫ്രാൻസിൽനിന്നു വാങ്ങുന്നത്. അടുത്ത വർഷം മേയോടെ കരാർ പ്രകാരമുള്ള മുഴുവൻ വിമാനങ്ങളും ഇന്ത്യയിൽ എത്തിക്കും.

MORE IN INDIA
SHOW MORE
Loading...
Loading...