അമ്മക്കരികിൽ ഉറങ്ങിയ പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; ദൃശ്യങ്ങൾ പുറത്ത്

cctv-video-09
SHARE

അമ്മക്കരികിൽ കിടന്നുറങ്ങുകയായിരുന്ന എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ഉത്തർ പ്രദേശിലെ മൊറാദാബാദിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

മൊറാദാബിലുള്ള ബസ് സ്റ്റാൻഡിൽ അമ്മ റാണിക്ക് സമീപം ഉറങ്ങുകയായിരുന്നു എട്ട് മാസം പ്രായമുള്ള കുഞ്ഞ്. അപരിചിതരായ യുവാവും യുവതിയും റാണിക്കരികിലെത്തി സംസാരിച്ചു. സൗഹൃദം സ്ഥാപിക്കാനെന്ന മട്ടിൽ സംസാരിച്ചു. പിന്നാലെ കുഞ്ഞിന് പുതപ്പും അവശ്യമരുന്നുകളും നൽകി. 

ഇതിന് പിന്നാലെ കുഞ്ഞിന് ഭക്ഷണം നൽകാനെന്ന മട്ടിൽ എടുത്ത ശേഷം ഇരുവരും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ''അന്ന് രാത്രി ആ യുവാവ് ബസ് സ്റ്റാൻഡിലെ ബെഞ്ചിലും യുവതി ബെഞ്ചിന് സമീപത്തുമാണ് കിടന്നുറങ്ങിയത്. രാത്രി പന്ത്രണ്ട് മണിയോടെ ഞാനും ഉറങ്ങി. ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു''- റാണി പറഞ്ഞു. 

കുഞ്ഞിനെ കാണാതായതോടെ റാണി ബസ് സ്റ്റാൻഡ് മുഴുവൻ തിരഞ്ഞെങ്കിലും നടന്നില്ല. പിന്നാലെ റാണി പൊലീസിൽ പരാതി നൽകി. 

MORE IN INDIA
SHOW MORE
Loading...
Loading...