'ഇസ്‌ലാം മതത്തെ അപമാനിച്ചു'; നുസ്രത്ത് മതംമാറണം; വിമർശിച്ച് പണ്ഡിതൻ; രോഷം

nusrath-08-10
SHARE

ദുർഗാ പൂജ ആഘോഷമാക്കിയ തൃണമൂൽ കോൺഗ്രസ് എംപി നുസ്രത്ത് ജഹാനെ വിമർശിച്ച് മുസ്‌ലിം പണ്ഡിതൻ. നുസ്രത്തിന്റെ നടപടി ഇസ്‌ലാം വിരുദ്ധമാണെന്നും ഇതിലും നല്ലത് പേരും മതവും മാറുന്നതാണെന്നും ഇത്തിഹാദ് ഉലമ ഐ ഹിന്ദ് വൈസ് പ്രസിഡന്റ് മുഫ്തി അസത് ഖാസിമി വിമർശിച്ചു. ചുവന്ന സാരിയുടുത്ത് ആഘോഷങ്ങളിൽ പങ്കെടുത്ത നുസ്രത്തിന്റെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയാണ് വിമർശനം. നുസ്രത്ത് പുരോഹിതനൊപ്പം മന്ത്രങ്ങള്‍ ഉച്ചരിക്കുന്നതും പ്രാർഥനയിൽ മുഴുകി നിൽക്കുന്നതുമായ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

' ഇസ്‌ലാം മതത്തിൽപ്പെട്ട ഒരാൾ ഒഒരു ദൈവത്തെ മാത്രമേ പ്രാര്‍ത്ഥിക്കാവൂ എന്ന് കൃത്യമായി പറയുന്നുണ്ട്. ഈ അടിസ്ഥാനകാര്യം പാലിക്കാത്ത നുസ്രത്ത് ജഹാന്‍ ഇസ്‌ലാമിന് മോശം പേര് കൊണ്ടുവന്നു. ഇതിലും നല്ലത് നുസ്രത്ത് പേരും മതവും മാറുന്നതാണ്'' - ഖാസിമി വ്യക്തമാക്കി. 

'ഇതാദ്യമായല്ല നുസ്രത്ത് പൂജ ആഘോഷിക്കുന്നത്. ഇതിനുമുൻപും ഇത് ആവർത്തിച്ചിട്ടുണ്ട്. ‌ഇസ്‍ലാം മതപ്രകാരം ഹറാമായ കാര്യങ്ങളാണ് നുസ്രത്ത് ചെയ്യുന്നത്. ഞാനവരോട് പേര് മാറ്റാൻ വീണ്ടും ആവശ്യപ്പെടുകയാണ്'- ഖാസിമി പറഞ്ഞു. അതേസമയം ഖാസിമിക്കെതിരെ സോഷ്യല്‍ മീഡിയയിലുൾപ്പെടെ രോഷമുയർന്നിട്ടുണ്ട്. 

'ബംഗാളില്‍ നമ്മളെല്ലാവരും ഒരുമിച്ചാണ് എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമാകുന്നത് ഞാന്‍ ആസ്വദിക്കുന്നുണ്ട്'; വിവാദങ്ങളോട് നുസ്രത്ത് പ്രതികരിച്ചു. നുസ്രത്ത് ജഹാനും ഭര്‍ത്താവും ബിസിനസുകാരനുമായ നിഖില്‍ ജെയിനും ഒരുമിച്ചായിരുന്നു ആഘോഷങ്ങളില്‍ പങ്കെടുത്തത്. വിവാഹത്തിനുശേഷമുള്ള ആദ്യ ദുര്‍ഗാ പൂജ വലിയ ആഘോഷമായാണ് ഇരുവരും കൊണ്ടാടിയത്. കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരും വിവാഹിതരായത്. 

MORE IN INDIA
SHOW MORE
Loading...
Loading...