യാചകന്റെ ഒറ്റമുറി കണ്ട് പൊലീസ് ഞെട്ടി; ലക്ഷങ്ങളുടെ സമ്പാദ്യം

mumbai-beggar-coin
SHARE

കഴിഞ്ഞദിവസം മുംബൈയിൽ ട്രെയിനിടിച്ചു മരിച്ച യാചകന്റെ സമ്പാദ്യം കണ്ട് പോലീസ് ഞെട്ടി. ആസാദിന്റെ ആകെ സമ്പാദ്യം 11.5 ലക്ഷത്തിലേറെ രൂപ! 

ജീർണിച്ചു തകരാറായ ഒരു ഒറ്റമുറിയായിരുന്നു അദ്ദേഹത്തിന്റെ താമസസ്ഥലം. തകര കൊണ്ടു മേഞ്ഞ അതിനെ മുറിയെന്നു പോലും വിളിക്കാനാകില്ല. ർഷങ്ങളായി തെക്കുകിഴക്കൻ മുംബൈയിലെ ഗോവണ്ഡിയിലെ ചേരിയിലായിരുന്നു ബിറാഡി ചന്ദ് ആസാദ് (62) എന്ന യാചകൻ താമസിച്ചിരുന്നത്.

ടാർപൊളിൻ കൊണ്ടു പലതും മൂടിയിട്ടിരുന്നു. അതു മാറ്റി പരിശോധിച്ചപ്പോഴായിരുന്നു പൊലീസിനെ അമ്പരപ്പിച്ച കാഴ്ച – ബക്കറ്റിലും ചാക്കുകളിലുമെല്ലാമായി നിറച്ചിട്ട നാണയങ്ങളായിരുന്നു അത്. കൂടാതെ ചില ബാങ്കുകളിൽ നിന്നുള്ള രസീതുകളും പാസ്ബുക്കുമെല്ലാമുണ്ടായിരുന്നു. സ്ഥിര നിക്ഷേപമായി 8.77 ലക്ഷം രൂപ പല ബാങ്കുകളിലിട്ടതിന്റെ രേഖകളായിരുന്നു ആ രസീതുകൾ.

പാസ്ബുക്കിലാകട്ടെ 96,000 രൂപ ബാലൻസുണ്ടായിരുന്നു. എങ്കിൽപ്പിന്നെ അവിടെ സൂക്ഷിച്ച നാണയങ്ങളെല്ലാം എണ്ണി നോക്കാനും പൊലീസ് തീരുമാനിച്ചു. ഒരു ഡസനോളം പൊലീസുകാർ എട്ടു മണിക്കൂറോളമിരുന്ന് എണ്ണിത്തീർന്നപ്പോൾ എല്ലാം കൂടി 1.77 ലക്ഷം രൂപയുടെ നാണയമുണ്ടായിരുന്നു. ആസാദിന്റെ ആകെ സമ്പാദ്യം 11.5 ലക്ഷത്തിലേറെ രൂപ! 

വർഷങ്ങളായി ഭിക്ഷയെടുത്തു ലഭിച്ച തുകയാണിതെന്നാണ് ചേരിയിലുള്ള ഇദ്ദേഹത്തിന്റെ പരിചയക്കാർ പറയുന്നത്. ഭക്ഷണം കഴിക്കാനുള്ള പണം പോലും മറ്റുള്ളവരോട് യാചിച്ചായിരുന്നു കണ്ടെത്തിയിരുന്നതെന്നും അവർ പറയുന്നു. ഗോവണ്ഡി റെയിൽവേ സ്റ്റേഷനിലായിരുന്നു പതിവായുള്ള ഭിക്ഷാടനം. 1.77 ലക്ഷം രൂപ വരുന്ന നാണയങ്ങൾ നിലവിൽ ഗോവണ്ഡി റെയിൽവേ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥിരനിക്ഷേപത്തിന്റെ രേഖകളും ഒന്നരലക്ഷവും ബന്ധുക്കൾക്കു കൈമാറാനാണു തീരുമാനം.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...