2022ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ്; ലക്നൗവിൽ വീട് തിരഞ്ഞ്‌ പ്രിയങ്ക

priyanka-07-10
SHARE

2022ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തയ്യാറെടുത്ത് കോൺഗ്രസ്. തലസ്ഥാനമായ ലക്നൗവിൽ തിരഞ്ഞെടുപ്പ് വരെ താമസിച്ച് പ്രവർത്തിക്കാൻ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തയ്യാറെടുപ്പുകൾ തുടങ്ങി. താമസിച്ച് പ്രവർത്തിക്കാൻ രണ്ടുവീടുകൾ പ്രിയങ്ക കണ്ടതായാണ് വിവരം. 

ഗോമ്തി നഗറിലും പ്രാഗ് നാരായൺ റോഡിലുമുള്ള രണ്ട് വീടുകളാണ്  പ്രിയങ്ക നിലവിൽ കണ്ടുമടങ്ങിയത്. നിയമസഭാ തിരഞ്ഞെടുപ്പ് വരെ ലക്നൗവിൽ താമസിച്ച് പ്രവർത്തനത്തിലും പ്രചാരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രിയങ്കയുടെ നീക്കമെന്നാണ് സൂചന. 

നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും താമസിച്ചാണ് പ്രിയങ്ക പ്രചാരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...