ഡൽഹിയിൽ നിന്നും ജമ്മു കശ്മീരിലേക്ക് വന്ദേഭാരത് എക്സ്പ്രസും; 8 മണിക്കൂറിൽ സ്ഥലത്തെത്തും

anit-shah-train-open
SHARE

ജമ്മു കശ്മീരിന്റെ വികസനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ മുന്നോട്ട് വയ്ക്കുന്ന പദ്ധതികൾ അതിവേഗം മുന്നേറുകയാണ്. ഡൽഹിയില്‍ നിന്ന് ജമ്മു കശ്മീരിലെ കത്രയിലേക്കുള്ള സെമി ഹൈസ്‍പീഡ് ട്രെയിന്‍ സര്‍വീസായ വന്ദേഭാരത് എക്സ്പ്രസ് അമിത് ഷാ ഉദ്ഘാടനം ചെയ്തു. വിനോദ സഞ്ചാര മേഖല കൂടി ലക്ഷ്യമിട്ടാണ് സർക്കാർ നീക്കം. പൂർണമായും രാജ്യത്ത് തന്നെ നിർമിച്ച ട്രെയിനാണ് വന്ദേഭാരത് എക്സ്പ്രസ്.

സാധാരണ ട്രെയിനുകള്‍ക്ക് ഡൽഹിയില്‍ നിന്ന് കത്രയിലേക്കെത്താന്‍ 12 മണിക്കൂര്‍ സമയമെടുക്കുമ്പോൾ വന്ദേഭാരത് എട്ടു മണിക്കൂര്‍ കൊണ്ട് സ്ഥലത്തെത്തും. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തിലോടാന്‍ ട്രെയിന് കഴിയും. ഡൽഹിയില്‍ നിന്ന് കത്രയിലെ ശ്രീമാതാ വൈഷ്ണവ ദേവീക്ഷേത്രം വരെ 1630 രൂപ മുതല്‍ 3000 രൂപ വരെയായിരിക്കും ട്രെയിനിന്‍റെ ടിക്കറ്റ് നിരക്ക്. 16 കോച്ചുകളാണ് ട്രെയിനിലുള്ളത്.  97 കോടി രൂപ മുതല്‍മുടക്കില്‍ 18 മാസം കൊണ്ടാണ് ചെന്നൈ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ട്രെയിന്‍ നിര്‍മിച്ചത്.

MORE IN INDIA
SHOW MORE
Loading...
Loading...