സ്വയം ശവക്കുഴി എടുത്ത് കുഴിച്ചുമൂടാൻ ശ്രമിച്ച് തെലങ്കാന കർഷകന്‍‍; ദുരിതകഥ

telangana-farmer
SHARE

സ്വയം ശവക്കുഴി കുഴിച്ച് അതിൽ തന്നെത്തന്നെ കുഴിച്ചുമൂടാൻ ശ്രമിച്ച് തെലങ്കാനയിലെ കര്‍ഷകന്‍. സുധാകര്‍ റെഡ്ഡി എന്ന കർഷകനാണ് റെവന്യൂ അധികൃതരുടെ നടപടികളിൽ പ്രതിഷേധിച്ച് സ്വന്തം ശവക്കുഴി കുഴിച്ച് സമരത്തിനിറങ്ങിയത്. 

5 ഏക്കർ സ്ഥലമാണ് സുധാകർ റെഡ്ഡിക്കുള്ളത്. ഇതിന്റെ ആധാരം ആവശ്യപ്പെട്ടപ്പോൾ ഒരു രാഷ്ട്രീയനേതാവ് ഇത് നൽകരുതെന്ന് തങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും അതിനാൽ തരാനാകില്ലെന്നുമാണ് റെവന്യൂ ഉദ്യോഗസ്ഥർ മറുപടി നൽകിയത്.

ഗ്രാമവാസികൾ എത്തിയാണ് സുധാകർ റെഡ്ഡിയെ കുഴിയിൽ നിന്നും പുറത്തിറക്കിയത്. തങ്ങൾക്കവകാശപ്പെട്ട ഭൂരേഖകള്‍ അധികാരികൾ കൈവശം വെച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി മുൻ മാസങ്ങളിലും നിരവധി കര്‍ഷകർ രംഗത്തു വന്നിരുന്നു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...