ട്രെയി‍ൻ ഒരു മണിക്കൂർ വൈകിയാൽ 100 രൂപ നഷ്ടപരിഹാരം; 2 മണിക്കൂര്‍ വൈകിയാല്‍...

train-3
പ്രതീകാത്മക ചിത്രം
SHARE

ട്രെയി‍ൻ ഒരു മണിക്കൂർ വൈകിയാൽ യാത്രക്കാരനു 100 രൂപ നഷ്ടപരിഹാരം! രണ്ടു മണിക്കൂറിലേറെ വൈകിയാൽ 250 രൂപ!

സ്വകാര്യമേഖലയ്ക്കു കൈമാറിയ ഡൽഹി– ലക്നൗ തേജസ് ട്രെയിൻ നടത്തിപ്പുകാരായ ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനാണു (ഐആർസിടിസി) വൈകിയോടലിനു നഷ്ടപരിഹാരം നൽകുന്നത്. മണിക്കൂറുകൾ വൈകിയോടുന്ന ട്രെയിനുകൾ കാരണമുണ്ടായ ചീത്തപ്പേരു സ്വകാര്യവൽക്കരിച്ച ട്രെയിനിലൂടെ മായ്ക്കാനുള്ള ശ്രമത്തിലാണു റെയിൽവേ.

ഈ മാസം 5 നാണു തേജസ് ആദ്യ സർവീസ്. 4 നു ഫ്ലാഗ് ഓഫ് ചെയ്യും.

സ്വകാര്യമേഖലയ്ക്കു കൈമാറിയ ഡൽഹി– ലക്നൗ തേജസ് ട്രെയിൻ നടത്തിപ്പുകാരായ ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനാണു (ഐആർസിടിസി) വൈകിയോടലിനു നഷ്ടപരിഹാരം നൽകുന്നത്. മണിക്കൂറുകൾ വൈകിയോടുന്ന ട്രെയിനുകൾ കാരണമുണ്ടായ ചീത്തപ്പേരു സ്വകാര്യവൽക്കരിച്ച ട്രെയിനിലൂടെ മായ്ക്കാനുള്ള ശ്രമത്തിലാണു റെയിൽവേ.

യാത്രക്കാർക്ക് 25 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് നൽകുമെന്നു നേരത്തേ ഐആർസിടിസി പ്രഖ്യാപിച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ കവർച്ചാ നഷ്ടപരിഹാര ഇൻഷുറൻസ് അടക്കമാണിത്.

ട്രെയിനിൽ ചായയും കാപ്പിയും വെൻഡിങ് മെഷീനുകൾ വഴി സൗജന്യം. ശുദ്ധജലവും നൽകും. വിമാനത്തിലേതുപോലെ ട്രോളിയിലാണു ഭക്ഷണവിതരണം.

MORE IN INDIA
SHOW MORE
Loading...
Loading...