ഗാന്ധിയൻ ആശയങ്ങൾക്കായി സ്റ്റാമ്പ് ശേഖരണം; ബംഗളൂരു മലയാളി ശ്രദ്ധേയനാകുന്നു

stamp-web
SHARE

ഗാന്ധി സ്റ്റാമ്പുകളുടെ വിപുലശേഖരവുമായി ബെംഗളൂരു മലയാളി. സ്റ്റാമ്പ് ശേഖരണം വഴി ഗാന്ധിയൻ ആശയങ്ങളുടെ പ്രചാരകനായി മാറുകയാണ് സോഫ്റ്റ്‌വെയർ എഞ്ചിനീയറായ വിശാൽ ജോർജ് പള്ളിയത്. വിവിധ രാജ്യങ്ങളുടേതായി ആയിരക്കണക്കിന് ഗാന്ധി സ്റ്റാമ്പുകൾ വിശാലിന്റെ ശേഖരത്തിലുണ്ട് 

130 രാജ്യങ്ങളുടെ ഗാന്ധി സ്റ്റാമ്പുകൾ. 1961 അമേരിക്ക പുറത്തിറക്കിയ ആദ്യ ഗാന്ധി സ്റ്റാമ്പ്. ഘാനയുടെ സ്വർണം പൂശിയ ഗാന്ധി സ്റ്റാമ്പ്. സാന്റാ ഐലണ്ടിന്റെ 3d സ്റ്റാമ്പ്, ഗാന്ധി നെൽസൺ മണ്ടേല സ്റ്റാമ്പ് തുടങ്ങി വേറിട്ട ശേഖരമാണ് വിശാലിന്റെ കൈവശമുള്ളത്. സ്റ്റാമ്പ് ശേഖരണത്തിലൂടെ ഗാന്ധിയൻ ചിന്തകളുടെ പ്രചാരകനാവുകയാണ് വിശാൽ 

സ്‌കൂൾ പഠനകാലത്താണ് വിശാൽ സ്റ്റാമ്പ് ശേഖരണം ആരംഭിക്കുന്നത്. മാതാപിതാക്കളും ഇക്കാര്യത്തിൽ ശ്രദ്ധനൽകിയിരുന്നു. ഗാന്ധിയൻ സ്റ്റാമ്പുകളുടെ വൈവിധ്യം മനസ്സിലാക്കിയതോടെ ശേഖരണത്തിൽ ഏറെയിഷ്ടം ഇതായി.

ഗാന്ധി സ്റ്റാമ്പുകൾക്ക് പുറമെ ക്രിസ്മസ്,  വൈൽഡ് ലൈഫ്, ലോകാത്ഭുതകൾ തുടങ്ങിയ സ്റ്റാമ്പുകളുടെയും  വലിയ ശേഖരങ്ങൾ വിശാലിന് സ്വന്തം. സ്റ്റാമ്പ് ശേഖരണത്തിന് പൂര്ണപിന്തുണയുമായി ഭാര്യയും മകളും ഒപ്പമുണ്ട്..

MORE IN INDIA
SHOW MORE
Loading...
Loading...