മഹാത്മാവിന്റെ ഓര്‍മകളുറങ്ങുന്ന നാഷ്ണല്‍ ഗാന്ധി മ്യൂസിയത്തിലൂടെ

gandhimusium
SHARE

ഒറ്റ മുണ്ടുടുത്ത്, നഗ്നപാദനായി നടന്ന്, ജീവിതം തന്നെയാണ് സന്ദേശമെന്ന് തെളിയിച്ചയാളാണ് മഹാത്മ ഗാന്ധി. അദ്ദേഹത്തിന്റെ ഓര്‍മകള്‍ മാത്രമല്ല, ഹൃദയമിടിപ്പ് പോലും സൂക്ഷിച്ചുവച്ചൊരിടമുണ്ട് ഡല്‍ഹിയില്‍. ഓരോ ഇന്ത്യക്കാരനും ഒരിക്കലെങ്കിലും ഹൃദയം കൊണ്ട് തൊട്ടറിയേണ്ടയിടം. നമ്മുക്ക് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാവിന്റെ ഓര്‍മകളുറങ്ങുന്ന നാഷ്ണല്‍ ഗാന്ധി മ്യൂസിയത്തിലൂടെ ഒരു യാത്ര പോകാം. 

പ്രിയപ്പെട്ട ബാപ്പു, 

ഹാപ്പി ബർത്ത് ഡേ. ഞങ്ങളുടെ ക്ലാസ് ടീച്ചറാണ് ഗാന്ധിയപ്പൂപ്പൻ്റെ 150-ാം പിറന്നാളാണെന്ന് പറഞ്ഞു തന്നത്. ബാപ്പയാണ് എന്നെ ഇവിടെ കൊണ്ടുവന്നത്. പഴയ പടങ്ങൾ മാത്രമുള്ള സ്ഥലം എന്നാണ് കരുതിയത്. പക്ഷേ, വന്നു കണ്ടപ്പോൾ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു.  

എനിക്കേറ്റവും അദ്ഭുതം തോന്നിയത് ഹൃദയമിടിപ്പു കേട്ടപ്പോഴാണ്. എങ്ങനെയാണ് അത് ഇപ്പോഴും സൂക്ഷിക്കുന്നതെന്ന് അവിടത്തെ ചേച്ചിയോട് ചോദിച്ചറിഞ്ഞു. 

ഗാന്ധിയപ്പൂപ്പൻ്റെ ശബ്ദം കേട്ടല്ലോ. വലിയ കറക്കുന്ന പഴയ ഫോൺ ചെവിയിൽ വച്ചപ്പോഴാണ് ശബ്ദം കേട്ടത്. 

ഗാന്ധിയപ്പുപ്പൻ ഉപയോഗിച്ച മഷിപ്പേന കണ്ടു, ആറാം ക്ലാസിലെത്തിയതുകൊണ്ട് എനിക്കും അതുപോലൊരു മഷിപ്പേന വാങ്ങിത്തരാമെന്ന് ബാപ്പ പറഞ്ഞു. പലതരം ചർക്കകൾ, പോക്കറ്റ് വാച്ചുകൾ, പാത്രങ്ങൾ പിന്നെ നൂറു നൂറു ഫോട്ടോകൾ അങ്ങനെ കുറേ കാഴ്ചകൾ കണ്ടു അവിടെ. എത്രയെത്ര രാജ്യങ്ങളാ ഗാന്ധിയപ്പൂപ്പൻ്റെ ചിത്രം വച്ച് സ്റ്റാംപ് ഇറക്കിയിരിക്കുന്നത്. എനിക്കും ഇതുപോലെ സ്റ്റാമ്പ് കലക്ഷൻ തുടങ്ങണം.

പിന്നെ, ഇവിടെ സങ്കടപ്പെടുത്തിയത് ഒരേയൊരു കാഴ്ചയാണ്. ബാപ്പുജി മരിച്ച ദിവസത്തെ ഓർമകൾ. രക്തക്കറ പുരണ്ട മുണ്ടുൾപ്പെടെ ഇവിടെ ഉണ്ട്. ആ ദിവസം എനിക്കെന്നല്ല, ഒരാൾക്കും ഇഷ്ടമല്ല. ഗാന്ധിയപ്പുപ്പൻ എന്നും ഞങ്ങൾക്കൊപ്പുണ്ട്.

എൻ്റെ കൂട്ടുകാരെയും കൂട്ടിയെ ഇനി ഞാൻ വരു. ഈ കാഴ്ചകൾ എല്ലാവരും കാണണം. 

ദൃശ്യങ്ങൾ പകർത്തിയ ക്യാമറ ചേട്ടൻ സി.ആർ.രജിത്തിനൊപ്പം 

ഒത്തിരി സ്നേഹത്തോടെ, 

തമീം  മനോരമ ന്യൂസ് 

MORE IN INDIA
SHOW MORE
Loading...
Loading...