യുവാവ് ആത്മഹത്യ ചെയതു; മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയത് 5 ഭാര്യമാർ; വലഞ്ഞ് പൊലീസ്

625998874
SHARE

സാമ്പത്തിക ബാധ്യതയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തപ്പോൾ വട്ടംചുറ്റിയത് ഉത്തരാഖണ്ഡ് പോലീസ്. ഉത്തരാഖണ്ഡിലെ റിഷികുല്‍ എന്ന ഹരിദ്വാര്‍ സ്വദേശിയുടെ മരണമാണ് പോലീസിനെ കുഴക്കിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് റിഷികുല്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

വിഷം കഴിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായ റിഷികുലിനെ ഭാര്യ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെയെത്തി മണിക്കൂറുകള്‍ക്ക് ശേഷം ഇയാൾ മരണപ്പെട്ടു. എന്നാൽ മരണത്തിന് പിന്നാലെ ഒന്നിനുപിറകെ ഒന്നായി നാല് സ്ത്രീകളാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയത്. ഇവരെല്ലാം ഇയാളുടെ ഭാര്യയാണെന്ന് അവകാശപ്പെടുകയായിരുന്നു. 

തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു റിഷികുലിന്‍റെ മരണം സ്ഥിരീകരിച്ചത്. രാവിലെ 9 മണിയോടുകൂടി ഓരോ സ്ത്രീകളായി എത്തുകയായിരുന്നു. തികച്ചും പാവപ്പെട്ട സ്ത്രീകളായിരുന്നു അഞ്ച് പേരും. അതുകൊണ്ട് തന്നെ ആര്‍ക്കും വിവാഹസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയുമായിരുന്നില്ല.

എന്ത് ചെയ്യണം എന്ന് അറിയാൻ പറ്റാതെ വന്നതോടെ അഞ്ച് പേരോടുമായി ഒരു ഒത്തുതീര്‍പ്പിലെത്തിയതിന് ശേഷം അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടേണ്ടി വന്നുവെന്ന് ഹരിദ്വാര്‍ പോലീസ് ഇന്‍സ്‍പെക്ടര്‍ പ്രവീണ്‍ സിംഗ് കൊഷിയാരി പറഞ്ഞു. അതേസമയം ആത്മഹത്യയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...