കാൻസർ ബോധവത്കരണവുമായി ഏകദിന സെമിനാർ; 'ഫൈറ്റ് കാൻസർ'

cancer
SHARE

കാൻസർ ബോധവൽകരണത്തെപ്പറ്റിയുള്ള മികച്ച ചര്‍ച്ചയായി മുംബൈയില്‍ ഫൈറ്റ് കാന്‍സര്‍ ഏകദിന സെമിനാര്‍. കാന്‍സര്‍ രോഗനിര്‍ണയത്തില്‍ രാജ്യം ഏറെ പിന്നിലാണെന്ന് ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു. ദ് വീക്ക് മാഗസിനും എല്‍ഐസിയും ചേര്‍ന്ന് നടത്തിയ സെമിനാറില്‍ രാജ്യത്തെ മികച്ച കാന്‍സര്‍ ചികില്‍സാ വിദഗ്ധര്‍ പങ്കെടുത്തു. 

കാന്‍സറിനെപ്പറ്റിയുള്ള തെറ്റിധാരണകളാണ് രോഗികള്‍ ആദ്യഘട്ടത്തില്‍ ചികില്‍സ തേടാതിരിക്കാനുള്ള കാരണമെന്ന് ഫൈറ്റ് കാന്‍സര്‍ സെമിനാറില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.  കൃത്യവും വ്യക്തവുമായ ബോധവത്കരണമാണ് രോഗത്തെ നേരിടാനുള്ള ആദ്യപടിയെന്നായിരുന്നു പാനല്‍ ചര്‍ച്ചകളുടെ സംഗ്രഹം. 

മുംബൈയിലെ താജ് പ്രസിഡന്റ് ഹോട്ടലിൽ നടന്ന സെമിനാര്‍ മലയാള മനോരമ മാർക്കറ്റിങ് റെസിഡന്റ് ചീഫ് ജനറൽ മാനേജർ ശ്രീകുമാർ മേനോൻ, എൽഐസി വെസ്റ്റേൺ സോൺ മാർക്കറ്റിങ് റീജനൽ മാനേജർ പി. മുരളീധരൻ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. കാന്‍സറിനെ അതിജീവിച്ച വിവിധ മേഖലകളിലുള്ളവര്‍ സെമിനാറിന്റെ ഭാഗമായി. 

MORE IN INDIA
SHOW MORE
Loading...
Loading...