വായുമലിനീകരണം രൂക്ഷം; ഇലക്ട്രിക് ഓട്ടോറിക്ഷകൾ വ്യാപകമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

e-auto
SHARE

ബെംഗളൂരു നഗരത്തിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ വ്യാപകമാക്കാൻ സംസ്ഥാനസർക്കാർ. നഗരത്തിൽ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് പുകയില്ലാത്ത ഇ ഓട്ടോകൾക്ക് പെർമിറ്റ് നൽകാനുള്ള തീരുമാനം.  എന്നാൽ വേഗതകുറഞ്ഞ ഇലക്ട്രിക്  ഓട്ടോ റിക്ഷകൾ ഗതാഗതകുരുക്ക് വര്ധിപ്പിക്കുമെന്നണ് ട്രാഫിക് പോലീസടക്കം വാദമുയുയർത്തുന്നത്. 

പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നഗരത്തിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ വ്യാപകമാക്കുമെന്നുള്ള ഉപമുഖ്യമന്ത്രി അശ്വത് നാരായണന്റെ പ്രഖ്യാപനം.  നിലവിൽ നഗരത്തിൽ 1.8ലക്ഷം ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നുണ്ടെന്നാണ് കണക്ക്. വായുമലിനീകരണത്തിനു ഇടയാക്കുന്ന പഴയ 2സ്ട്രോക്ക് ഓട്ടോറിക്ഷകൾ നിരോധിക്കാനുള്ള നീക്കം വിജയം കണ്ടിരുന്നില്ല. എൽ പി ജി ഇന്ധനമായി ഉപയോഗിക്കുന്ന പുതിയ 4 സ്ട്രോക്ക് ഓട്ടോറിക്ഷകൾ വാങ്ങാൻ 30000 രൂപവരെയാണ് സർക്കാർ സബ്‌സിഡി നൽകുന്നത്. ഇതിനു പുറമെയാണ് ഇലക്ട്രിക് റിക്ഷകളും. എന്നാൽ തീരുമാനം നടപ്പാക്കരുതെന്നാണ് നഗരത്തിലെ ഓട്ടോറിക്ഷ തെഴിലാളികളിൽ ഒരുവിഭാഗം ആവശ്യപ്പെടുന്നത്. എല്ലായിടത്തും ചാർജിങ് പോയിന്റുകൾ ലഭ്യമല്ലാത്തതും വേഗതക്കുറവും ചൂണ്ടിക്കാട്ടിയാണ് ഇവരുടെ എതിർപ്പ്. 

2 വർഷം മുൻപ് ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നല്കാൻ ഗതാഗത വകുപ്പ് അനുമതി നൽകിയിരുന്നെങ്കിലും ട്രാഫിക് പോലീസ് ഇടപെട്ട് ഇത് തടയുകയായിരുന്നു.   മണിക്കൂറിൽ പരമാവധി 30 കി മി വേഗതയിൽ സഞ്ചരിക്കുന്ന ഇലക്ട്രിക് ഓട്ടോകൾ നഗരത്തിലെ ഗതാഗതകുരുക്ക് രൂക്ഷമാക്കുമെന്നായിരുന്നു വാദം.  ട്രാഫിക്ക് പോലീസുമായി ചർച്ചനടത്തിയ ശേഷം ഇലക്ട്രിക് റിക്ഷകൾക്ക്  അനുമതി നൽകുമെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായൺ വ്യക്തമാക്കി. 

MORE IN INDIA
SHOW MORE
Loading...
Loading...