ഒരു മിനിറ്റിൽ അകത്താക്കിയത് ആറ് ഇഡ്ഡലി; ഞെട്ടിച്ച് സരോജാമ്മ

iddli01
SHARE

നവരാത്രി ആഘോഷങ്ങളോട്  അനുബന്ധിച്ച് നടത്തിയ ഇഡ്ഡലി തീറ്റ മത്സരത്തിൽ എല്ലാവരെയും ഞെട്ടിച്ച് ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് സരോജാമ്മയെന്ന 60 കാരി. മൈസൂരിലാണ് സംഭവം. ഒരു മിനിറ്റിൽ ഏറ്റവുമധികം ഇഡ്ഡലി കഴിക്കുന്നയാൾ വിജയി എന്നായിരുന്നു സംഘാടകർ അറിയിച്ചത്. 

മത്സരം തുടങ്ങിയതും സരോജാമ്മ സാമ്പാറും കൂട്ടി ഒരു പിടി പിടിച്ചു. രണ്ട്, മൂന്ന്, നാല്... സംഘാടകര‍് അന്തം വിട്ട് നിൽക്കെ ആറാമത്തെ ഇഡ്ഡലിയും അകത്താക്കി സരോജാമ്മയുടെ ചിരി. പിന്നെ ഒട്ടും വൈകിയില്ല, 60 ഒക്കെ ഒരു വയസാണോ എന്ന മട്ടിൽ സമ്മാനവും വാങ്ങി സരോജാമ്മ പോയി. 

പത്ത് ദിവസം നീണ്ട് നിൽക്കുന്ന ദസറ ആഘോഷങ്ങളുടെ ഭാഗമായി മൈസൂരിൽ എല്ലാ വർഷവും ഇത്തരം വ്യത്യസ്തമായ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഒക്ടോബർ എട്ടോടെയാണ് ഇത്തവണത്തെ ദസറ ആഘോഷങ്ങൾ പൂർത്തിയാവുക. 

MORE IN INDIA
SHOW MORE
Loading...
Loading...