വെള്ളക്കെട്ടിലൂടെ വിദ്യാർഥികളെ കയറ്റി ട്രക്ക്; കുത്തൊഴുക്കിൽ ഒഴുകിപ്പോയി; പിന്നീട്

rain-rajasthan
SHARE

കുത്തിയൊഴുകുന്ന വെള്ളക്കെട്ടിലൂടെ 12 വിദ്യാർഥികളെ കയറ്റി പോയ ട്രക്ക് അപകടത്തിൽപ്പെട്ടു. രാജസ്ഥാനിലെ ദുംഗപൂരിലാണ് സംഭവം. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് വലിയ ദുരന്തമാണ് ഒഴിവായത്. തുറന്ന ട്രക്ക്  ആയതിനാല്‍ കുട്ടികള്‍  മുങ്ങുന്നതിന് മുന്‍പ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. 

ഉത്തരേന്ത്യയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 86 ആയി. ഉത്തര്‍പ്രദേശില്‍ മാത്രം മരിച്ചത് 73 പേരാണ്. ഗംഗാനദി കരകവിഞ്ഞതിനെതുടര്‍ന്ന് പ്രയാഗ്‍രാജ്, വാരാണസി, പട്ന ഉള്‍പെടെയുള്ള നഗരങ്ങളും വൊള്ളപ്പൊക്ക ദുരിതത്തിലാണ്. പട്നയില്‍ മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ കുടുങ്ങിക്കിടക്കുന്നു. ഉത്തര്‍പ്രദേശിലും ബിഹാറിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 

നാലുദിവസത്തിനിടെ 73 പേര്‍ മരണപ്പെട്ട ഉത്തര്‍പ്രദേശിലാണ് മഴ ഏറ്റവും നാശം വിതച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 26 പേര്‍. ലക‍്നൗ, പ്രയാഗ്‍രാജ്, വാരാണസി ഉള്‍പ്പെടെ നഗരങ്ങള്‍ വെള്ളപ്പൊക്ക ദുരിതത്തിലാണ്. ഗംഗ കരകവി‍ഞ്ഞൊഴുകുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതം അടിയന്തരധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ബിഹാറിലും സ്ഥതി വ്യത്യസ്ഥമല്ല. ഗംഗയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പട്ന നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. 

പട്നയിലെ രാജേന്ദ്രനഗറില്‍ 25 മലയാളികള്‍ അടക്കം നൂറുകണക്കിന് പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇവരെ സുരക്ഷിസ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികള്‍ തുടങ്ങി. ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍ ആറുപേരും രാജസ്ഥാനില്‍ മതില്‍തകര്‍ന്നുവീണ് മൂന്നുസ്കൂള്‍വിദ്യാര്‍ഥികളും മരിച്ചു. കനത്ത മഴത്തുടരുന്ന മധ്യപ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചപ്പോള്‍ ജമ്മുകശ്മീരില്‍ മിന്നലേറ്റ് 22കാരി മരിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിലും ബിഹാറിലും രണ്ടുദിവസം കൂടി ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇവിടെ സ്കൂളുകള്‍ക്ക് അവധി നല്‍കി. മഴക്കെടുതിയില്‍ റോഡ്, ട്രെയിന്‍ ഗതാഗതവും താറുമാറായി. 13 ട്രെയിനുകളാണ് ബിഹാറില്‍ മാത്രം റദ്ദാക്കിയത്. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...